ഹോളിവുഡ്-ബോളിവുഡ് താരങ്ങള്‍; വിവാഹത്തിന് ഹിന്ദുജ ഒഴുക്കിയത് 15മില്യണ്‍ പൗണ്ട്
ജെയ്പൂര്‍: ഇത്രയും വിലപിടിപ്പുള്ളൊരു വിവാഹം ഇന്ത്യയില്‍ നടന്നിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ സഞ്ജയ് ഹിന്ദുജയുടെയും അനു മെഹ്താനിയുടെയും വിവാഹത്തിന് ഒഴുക്കിയത് 15 മില്യണ്‍ പൗണ്ട് ആണത്രെ. ഹോളിവുഡില്‍ നിന്നും ഇറക്കുമതി ചെയ്ത ജെന്നിഫര്‍ ലോപ്പസിനും നിക്കോളിനും മാത്രമായി 1 മില്യണ്‍ പൗണ്ടാണ് പ്രതിഫലമായി നല്‍കിയത്.
ജയ്പൂരിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു വിവാഹം നടന്നത്. 208 ചാര്‍ട്ടേഡ് വിമാനങ്ങളാണ് മൂന്നു ദിവസങ്ങള്‍ക്കിടെ ഉദയ്പൂരിലെ ദാബോക് വിമാനത്താളത്തില്‍ വന്നിറങ്ങിയത് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അതിഥികളുടെ വലുപ്പം മനസിലാക്കാം. ഏതാണ്ട 16,000ത്തോളം പേര്‍ വിവാഹത്തില്‍ പങ്കെടുത്തതായാണ് കണക്ക്.

മുകേഷ് അംബാനിയും ഭാര്യയും അടക്കം ഇന്ത്യയിലെയും വിദേശത്തേയും വമ്പന്‍ വ്യവസായികള്‍ വിവാഹത്തിനെത്തിയിട്ടുണ്ടായിരുന്നു. ഇവരെ കൂടാതെ ബോളിവുഡില്‍ നിന്നുള്ള നടീനടന്മാരും ചടങ്ങിനെത്തി. അതിഥികളായും പരിപാടി അവതരിപ്പിക്കാനുമായിട്ടായിരുന്നു നടിമാരും നടന്മാരുമെത്തിയത്. ചടങ്ങ് ആഘോഷമാക്കിയ ബോളിവുഡ് താരങ്ങള്‍ക്കെല്ലാം കൈനിറയെ പണവും നല്‍കിയാണ് തിരിച്ചയച്ചത്. ജെന്നിഫര്‍ ലോപ്പസ് തന്നെയായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ഇതാദ്യമായാണ് ജെന്നിഫര്‍ ഇന്ത്യയിലെത്തുന്നത്. തന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവെക്കുകയും ചെയ്തു.
പ്രായം അമ്പതായെങ്കിലും ആദ്യ വിവാഹമാണ് സഞ്ജയ് ഹിന്ദുജയുടേത്. പ്രമുഖ ഫാഷന്‍ ഡിസൈനറായ നന്ദിത മെഹ്താനിയുടെ സഹോദരിയാണ് സഞ്ജയ് വിവാഹം കഴിച്ച അനു മെഹ്താനി. അനുവുമായി സഞ്ജയ് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് മുന്‍പ് മുംബൈയില്‍ രണ്ടു തവണ പാര്‍ട്ടിയും നടത്തിയിരുന്നു ഹിന്ദുജ ഗ്രൂപ്പ്.












Click it and Unblock the Notifications