കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ദേശീയ വക്താവിനെ ചുമതലയില്‍ നിന്നും നീക്കി സോണിയ; പ്രതിസന്ധി രൂക്ഷം; പുതിയ നിയമനം

  • By News Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നിര്‍ണ്ണായക നീക്കവുമായി ഇടക്കാല അധ്യക്ഷ സോണിയഗാന്ധി. കോണ്‍ഗ്രസ് വക്താവ് സജ്ഞയ് ജായെ പാര്‍ട്ടി വക്താവ് ചുമതലയില്‍ നിന്നും നീക്കം ചെയ്തു. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കാണ് സജ്ഞയ് ജായെ പുറത്താക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ മുറുകി ഇരിക്കെ നേരത്തേയും സജ്ഞയ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷമായിരുന്നു ചുമതലയില്‍ നിന്നും നീക്കികൊണ്ടുള്ള സോണിയാഗാന്ധിയുടെ നീക്കം.

ചുമതലയില്‍ നിന്നും നീക്കി

ചുമതലയില്‍ നിന്നും നീക്കി

കോണ്‍ഗ്രസ് വക്താവായിരുന്ന സജ്ഞയ് ജാ പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് പത്രത്തില്‍ ലേഖനം എഴുതിയിരുന്നു. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പിന്നാലെ അദ്ദേഹത്തെ ചുമതലയില്‍ നിന്നും നീക്കി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

പുതിയ നിയമനം

പുതിയ നിയമനം

സജ്ഞയ് ജായെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതോടെ അഭിഷേക് ദത്ത്, സാധന ഭാരതി എന്നിവരെ പാര്‍ട്ടിയുടെ ദേശീയ മീഡിയ പാനലിസ്റ്റിലേക്ക് നിയമിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അസാധാരണമായ അലസതയാണ് പ്രകടമാക്കുന്നതെന്നായിരുന്നു ലേഖനത്തില്‍ സജ്ഞയ് ജാ കുറിച്ചത്. അതിന്റെ അനാസ്ഥ മനോഭാവം അമ്പരപ്പിക്കുന്നതാണെന്നും ജാ ലേഖനത്തില്‍ കുറിച്ചു.

പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍

പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍

പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കാനും അടിയന്തിര ബോധത്തോടെ പ്രവര്‍ത്തിക്കാനും പാര്‍ട്ടിയില്‍ വലിയ ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളായിരുന്നു സജ്ഞയ ജാ ഉയര്‍ത്തിയത്. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സജ്ഞയ് ജാ ഉയര്‍ത്തിയത്.

Recommended Video

cmsvideo
Sonia urges Modi to use MNREGA without playing politics | Oneindia Malayalam
 അരക്ഷിതാവസ്ഥ

അരക്ഷിതാവസ്ഥ

കര്‍ണ്ണാടകയിലേയും മധ്യപ്രദേശിലേയും രാഷ്ട്രീയ അട്ടിമറിക്ക് ശേഷം ഗുജറാത്തിലും ഇത് ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും ഒരു നേതൃത്വം ഇല്ലാത്ത പാര്‍ട്ടിയില്‍ തുടരാനുള്ള എംഎല്‍എമാരുടെ അരക്ഷിതാവസ്ഥയാണ് ഇത് വെളിവാക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യഥാര്‍ത്ഥ പ്രതിപക്ഷം

യഥാര്‍ത്ഥ പ്രതിപക്ഷം

ആദ്യം കര്‍ണ്ണാടകയിലേയും പിന്നീട് മധ്യപ്രദേശിലേയും ഇപ്പോള്‍ ഗുജറാത്തിലേയും നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. പാര്‍ട്ടിയുടെ ഭാവി സുരക്ഷിതമല്ലായെന്ന തോന്നലിലാണ് അവരെല്ലാം കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നതെന്നായിരുന്നു സജ്ഞയ് ജായുടെ നിഗമനം. ഇത് വാജിപേയിയുടെ ബിജെപിയല്ലെന്നും യഥാര്‍ത്ഥ പ്രതിപക്ഷമാണെന്നും പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

പാര്‍ട്ടി വിടുന്നു

പാര്‍ട്ടി വിടുന്നു

സജ്ഞ് ജാ പാര്‍ട്ടി വിടുകയാണെന്ന് പറയുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അപ്പോഴൊക്കയും താന്‍ ജീവിതാവസാനം വരെ പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നായിരുന്നു സജ്ഞയ് ജായുടെ മറുപടി. ഇപ്പോഴിത ജായെ ചുമതലകളില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ തന്നെ പുറത്താക്കിയിരിക്കുകയാണ്.

 കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

കോണ്‍ഗ്രസിനെതിരെ പാര്‍ട്ടി വക്താവ് തന്നെ പരസ്യമായി രംഗത്തെത്തിയതോടെ അജയ് മാക്കന്‍ ഇതിനെ വിമര്‍ശിച്ചിരുന്നു. ഇത്തരം പരസ്യ പ്രസ്താവനകള്‍ക്ക് പകരം പാര്‍ട്ടിയില്‍ ആഭ്യന്തര ചര്‍ച്ചകള്‍ക്ക് മതിയായ ഇടമുണ്ടെന്നായിരുന്നു അജയ് മാക്കന്റെ പ്രതികരണം.അദ്ദേഹത്തിന് ഇതിനെകുറിച്ചെല്ലാം ആകുലതകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അത് ഉന്നയിക്കേണ്ട സമയമിതല്ലെന്നും അജയാ മാക്കന്‍ പ്രതികരിച്ചിരുന്നു.

English summary
sanjay jha Removed as Congress Spoke Person
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X