കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബം ഒന്നുമല്ല, രാഹുല്‍ ഭരിക്കാനായി ജനിച്ചവനാണെന്ന് കരുതുന്നു, തുറന്നടിച്ച് വിമത നേതാവ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് കര്‍ഷക സമരത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നതിനിടെ ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിമത നേതാവ് സഞ്ജയ് ജാ. രാഹുലിനോ സോണിയക്കോ യാതൊരു ജനപ്രീതിയും ഇപ്പോഴില്ലെന്നും, തിരഞ്ഞെടുപ്പ് വിജയിപ്പിക്കാനാവില്ലെന്നും സഞ്ജയ് ജാ പറയുന്നു. അതേസമയം കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ രാഹുലിനെതിരെ വിമത ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് സഞ്ജയ് ജാ നിലപാട് കടുപ്പിച്ചത്.

കോണ്‍ഗ്രസിന് ബോധമില്ല

കോണ്‍ഗ്രസിന് ബോധമില്ല

ഹൈദരാബാദിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ബോധമില്ലായ്മയുടെ തോല്‍വിയാണ്. ബിജെപിക്ക് എല്ലാ ക്രെഡിറ്റും നല്‍കുന്നു. വെറുമൊരു മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ അവര്‍ ഉപയോഗിച്ച തന്ത്രം ഗംഭീരമായിരുന്നു. തിരഞ്ഞെടുപ്പിന്റെ സാധ്യതകള്‍ തന്നെ മാറ്റി മറിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിന്റെ കാര്യമെടുക്കൂ. അവര്‍ മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ പോലും പ്രചാരണത്തിനായി എത്തിയില്ല. അത് ഒരു സര്‍ക്കാരിന്റെ വിധി നിര്‍ണയിക്കുന്ന പോരാട്ടമായിരുന്നു.

ഗാന്ധി കുടുംബം ഒന്നുമല്ല

ഗാന്ധി കുടുംബം ഒന്നുമല്ല

കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ഗാന്ധി കുടുംബത്തോട് ഒരു വിധേയത്വമുണ്ട്. അവരുടെ കുടുംബം രാജ്യത്തിനും പാര്‍ട്ടിക്കും വേണ്ടി ത്യാഗം ചെയ്തവരാണ്. അത് അംഗീകരിക്കുന്നു. മുമ്പ് അവര്‍ വോട്ടര്‍മാരെ ഇളക്കി മറിക്കാന്‍ കഴിയുന്ന നേതാക്കളായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. സോണിയ 21 വര്‍ഷമായി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരും. അതും മത്സരിക്കാതെ തന്നെ. ഇത് പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതാക്കുന്നതാണ്. രാഹുല്‍ അധ്യക്ഷനാവുന്നത് അദ്ദേഹത്തിന് അത് ജന്മനാ കിട്ടുന്ന അധികാരം പോലെയായിട്ടാണ് തോന്നുന്നത്.

35 വര്‍ഷം ഭരിച്ചു

35 വര്‍ഷം ഭരിച്ചു

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ കഴിഞ്ഞ 42 കൊല്ലത്തില്‍ 35 വര്‍ഷത്തോളവും ഗാന്ധി കുടുംബമാണ് അധ്യക്ഷ സ്ഥാനത്ത് ഇരുന്നത്. നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും പ്രധാനമന്ത്രിയായപ്പോഴും കൂറ് ഗാന്ധി കുടുംബത്തിനോട് വേണമെന്നാണ് പറഞ്ഞുവെച്ചിരുന്നത്. കോണ്‍ഗ്രസ് ഗാന്ധി കുടുംബത്തിന് കീഴില്‍ സംഘടനാപരമായി തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ തീരുമാനങ്ങള്‍ പലതും അബദ്ധമാണ് അവര്‍ എടക്കുന്നത്. ആന്ധ്രയുടെ വിഭജനവും, ടിആര്‍എസ്സിനെ ദുര്‍ബലമാക്കാന്‍ സാധിക്കാത്തതും രണ്ട് സംസ്ഥാനത്തും കോണ്‍ഗ്രസിനെ ഇല്ലാതാക്കി.

അവര്‍ വലുതായി

അവര്‍ വലുതായി

കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയവരാണ് ശരത് പവാറും ജഗന്‍ മോഹന്‍ റെഡ്ഡിയും. ശരത് പവാറിന്റെ എന്‍സിപി ഇന്ന് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടിയാണ്. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇന്ന് ഭരിക്കുന്ന പാര്‍ട്ടിയാണ്. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തോല്‍വിയും ഗാന്ധി കുടുംബം വോട്ട് നേടി തരുമെന്ന ധാരണയെ തകര്‍ക്കുന്നതാണ്. അവര്‍ പാര്‍ട്ടിയില്‍ വലുതായിരിക്കും. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഒന്നുമല്ല. ഇന്ന് കോണ്‍ഗ്രസിനെ തകര്‍ക്കുന്ന ഘടകമാണ് രാഹുലും സോണിയയുമെന്ന് ജാ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് അക്കാര്യം ഓര്‍ക്കാം

കോണ്‍ഗ്രസിന് അക്കാര്യം ഓര്‍ക്കാം

2004ല്‍ വാജ്‌പേയിയെ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് തകര്‍ത്തു. യുപിഎ ഒന്നാം സര്‍ക്കാരും നിലവില്‍ വന്നു. പക്ഷേ ആ ജയത്തിന് കാരണം ആന്ധ്രപ്രദേശായിരുന്നു. 29 സീറ്റുകളാണ് അവിടെ നേടിയത്. മൊത്തം 145 സീറ്റുകളും പാര്‍ട്ടി നേടി. 2009ല്‍ 32 സീറ്റുകളായി അത് ഉയര്‍ന്നു. രണ്ട് സമയത്തും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. ഇന്ന് ആ സംസ്ഥാനത്ത് കോണ്‍ഗ്രസില്ല. ഇന്നൊരു സര്‍ക്കാര്‍ കോണ്‍ഗ്രസിന് ഉണ്ടാക്കണമെങ്കില്‍ നൂറ് സീറ്റ് തികച്ച് കിട്ടില്ലെന്നും സഞ്ജയ് ജാ പറഞ്ഞു.

വിമതരുടെ പാളയത്തില്‍

വിമതരുടെ പാളയത്തില്‍

ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും കപില്‍ സിബലും രാഹുലിനെ നേരിടാന്‍ തന്നെ തീരുമാനിച്ചതാണ്. സഞ്ജയ് ജാ ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് സൂചന. ജായെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതാണ്. എന്നാല്‍ സോണിയക്ക് അയച്ച കത്ത് അടക്കം വേറെയും ചില നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ജാ ഇവരുമായി ഒന്നിക്കുന്നത്. അതേസമയം രാഹുല്‍ അധ്യക്ഷനാവുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. രാഹുല്‍ വന്നാല്‍ പാര്‍ട്ടി ബാക്കിയുണ്ടാവില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍.

Recommended Video

cmsvideo
കർഷക സമരത്തിനിടെ മുസ്ലീങ്ങൾക്ക് കാവലായി സിക്കുകാരുടെ വീഡിയോ | Oneindia Malayalam

English summary
sanjay jha says gandhi family have no voter appeal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X