• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തുകൊണ്ട് നാല് സിനിമകളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കി? ബൻസാലിയുടെ മൊഴി നിർണ്ണായകം

  • By Desk

മുംബൈ: ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് സുശാന്ത് സിംഗ് രാജ്പുത്ത് ആത്മഹത്യ ചെയ്ത വാർത്ത പുറത്തുവരുന്നത്. ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തുന്നത്. കടുത്ത മാനസിക സമ്മർദ്ദം മൂലം താരം മരുന്നുകൾ കഴിച്ചിരുന്നുവെന്ന വിവരവും ഇതോടെ പുറത്തുവന്നിരുന്നു.

ആറ് മണിക്കൂർ നീണ്ട പരിശോധന: സ്വപ്ന സുരേഷിന്റെ ലാപ്ടോപ്പും പെൻഡ്രൈവും കണ്ടെടുത്തു, ഫയലും പാസ്ബുക്കും

സുശാന്തിന്റെ മാനേജരായിരുന്ന ദിഷാ സാലിയൻ മരിച്ച് ദിവസങ്ങൾക്കകമാണ് സുശാന്തിന്റെ മരണം. മുംബൈ മലാദിലെ ഒരു 12 നില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ദിഷ. 28 കാരിയ ദിഷ നിരവധി സിനിമകളിൽ ടാലന്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. തന്റെ ഭാവി വരൻ താമസിക്കുന്ന അപ്പാർട്ട്മെന്റിന് മുകളിൽ നിന്ന് ചാടിയാണ് ദിഷ ജീവനൊടുക്കുന്നത്. കൊറോണ വൈറസ് പരിശോധനയ്ക്കുള്ള സ്രവമെടുത്തതിന് പിന്നാലെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

 ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഫ്ലാറ്റിൽ മരിച്ച നിലയിൽ

ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിലാണ് 34 കാരനായ സുശാന്തിനെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് സഞ്ജയ് ലീലാ ബെൻസാലിയിൽ നിന്ന് മൊഴിയെടുക്കുന്നത്. ക്ലിനിക്കൽ ഡിപ്രഷന് പുറമേ സുശാന്തിന്റെ ആത്മഹത്യയിൽ എതിരാളികളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. ഡിപ്രഷൻ മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചനയാണ് ഇപ്പോഴുള്ളത്.

 മൂന്ന് മണിക്കൂർ നീണ്ട മൊഴിയെടുക്കൽ

മൂന്ന് മണിക്കൂർ നീണ്ട മൊഴിയെടുക്കൽ

തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായ സഞ്ജയ് ലീലാ ബെൻസാലി മൂന്ന് മണിക്കൂറിന് ശേഷമാണ് മൊ ഴിയെടുക്കൽ പൂർത്തിയാക്കി മടങ്ങിയത്. നിർമാണ കമ്പനികളുമായി നടനുള്ള കരാറിനെക്കുറിച്ചും നിർത്തിവെച്ച കരാറുകളെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. സുശാന്തിന്റെ മരണത്തോടെ തന്നെ സിനിമാ രംഗത്ത് നടനുള്ള എതിരാളികളെക്കുറിച്ചും ശത്രുക്കളെക്കുറിച്ചും പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.

 തിയ്യതികളുമായി ഒത്തുപോയില്ല

തിയ്യതികളുമായി ഒത്തുപോയില്ല

ബ്ലോക്ക്ബസ്റ്ററുകളായ പത്മാവത്, രാം- ലീല എന്നീ ചിത്രങ്ങളുടെ പേരിലാണ് സഞ്ജയ് ലീലാ ബെൻസാലി കൂടുതൽ അറിയപ്പെടുന്നത്. ഈ പ്രൊജക്ടുകൾക്ക് സുശാന്ത് സിംഗ് രാജ്പുത്തിന്റെ തിയ്യതികളുമായി ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാണ് മറ്റ് താരങ്ങൾക്ക് അവസരം വാഗ്ധാനം ചെയ്തതെന്നാണ് ബെൻസാലി പോലീസിനോട് വ്യക്തമാക്കിയത്.

 സുശാന്ത് തിരക്കിൽ

സുശാന്ത് തിരക്കിൽ

തന്റെ നാല് സിനിമകളിൽ സുശാന്ത് സിംഗ് രാജ്പുതിനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ സമയത്ത് സുശാന്ത് വേറെ സിനിമകളുടെ തിരക്കിൽ ആയതുകൊണ്ടാണ് പകരം വേറെ നടന്മാരെ അഭിനയിപ്പിച്ചതെന്നാണ് ബെൻസാലിയുടെ പ്രതികരണം. സുശാന്ത് സിംഗ് രാജ് പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൊഴി നൽകാനെത്തിയപ്പോൾ മുംബൈ പോലീസിനോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

 34 പേരുടെ മൊഴിയെടുത്തു

34 പേരുടെ മൊഴിയെടുത്തു

സുശാന്ത് സിംഗിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന മുംബൈ പോലീസ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹതാരങ്ങൾ, സഹായികൾ എന്നിവരുൾപ്പെടെ 34 പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പുള്ള സുശാന്തിന്റെ ട്വീറ്റിനെക്കുറിച്ച് ട്വിറ്ററിൽ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. സുശാന്ത് താമസിച്ചിരുന്ന കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. എന്നാൽ സുശാന്തിന്റെ വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

English summary
Sanjay Leela Bensali told police about why he replaced Sushant Singh Rajput in 4 movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more