കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഛത്രപതി ശിവജിയെ പോലെ... വിവാദവുമായി ബിജെപി, പിന്‍വലിക്കണമെന്ന് ശിവസേന!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള പോര് കനക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഛത്രപതി ശിവജിയുമായി താരതമ്യം ചെയ്ത ബിജെപിയുടെ നിലപാടിനെതിരെയാണ് ശിവസേന തുറന്നടിച്ചിരിക്കുന്നത്. ബിജെപി നേതാവ് ജെയ് ഭഗവാന്‍ ഗോയല്‍ പുറത്തിറക്കിയ ഇന്നത്തെ ശിവജി: നരേന്ദ്ര മോദി എന്ന പുസ്തകമാണ് വിവാദത്തിലായിരിക്കുന്നത്. ബിജെപി ആസ്ഥാനത്ത് വെച്ചാണ് ഈ പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

1

ബിജെപി ഈ പുസ്തകത്തിന്റെ വിതരണത്തിന് നിരോധനമേര്‍പ്പെടുത്തണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ബിജെപിക്ക് ഈ പുസ്തകവുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്നും റാവത്ത് ചോദിച്ചു. മഹാരാഷ്ട്രയിലെ ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷ. സവര്‍ക്കറുടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അവര്‍ പെട്ടെന്ന് രംഗത്ത് വന്നിരുന്നു. ശിവജി മഹാരാജിന്റെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിക്കുമമെന്നാണ് പ്രതീക്ഷയെന്നും റാവത്ത് പറഞ്ഞു.

ബിജെപി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കില്‍, മഹാരാഷ്ട്രയില്‍ രാഷ്ട്രീയം പ്രവര്‍ത്തനം നടത്താന്‍ അവര്‍ അധികാരമില്ലെന്നും റാവത്ത് പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെ ഈ വിഷയത്തില്‍ കുറ്റംപറയാനാവില്ല. പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് ഇക്കാര്യം അദ്ദേഹം അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും റാവത്ത് പറഞ്ഞു. ശിവജിയുടെ പരമ്പരകളായ ഉദയന്‍ രാജെ ഭോസ്ലെയും ശിവേന്ദ് രാജെ ഭോസ്ലെയും ഈ വിഷയത്തില്‍ ബിജെപിയില്‍ നിന്ന് രാജിവെക്കുമോയെന്നും റാവത്ത് ചോദിച്ചു.

ശിവജിയുടെ പരമ്പരകള്‍ പരസ്യമായി അവരുടെ നിലപാടുകള്‍ പ്രഖ്യാപിക്കണം. ഞങ്ങള്‍ സാധാരണക്കാര്‍ ശിവജിയുടെ അഭിമാനത്തിന് വേണ്ടിയാണ് പോരാടുന്നത്. പക്ഷേ അദ്ദേഹത്തിന്റെ പരമ്പരകളിലുള്ളവരിലാണ് ഉത്തരവാദിത്തം ഉള്ളത്. അവര്‍ രാജിവെക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടു. ശിവജിയെ മോദിയുമായി താരതമ്യം ചെയ്തത് ശിവജിക്കും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കും അപമാനമാണെന്നും റാവത്ത് പറഞ്ഞു. അതേസമയം കോണ്‍ഗ്രസും എന്‍സിപിയും ഈ പുസ്തകത്തെ എതിര്‍ത്തിട്ടുണ്ട്.

അഞ്ച് വിമര്‍ശകരെ തിരഞ്ഞെടുക്കൂ... അവരുമായി സംവാദം നടത്തൂ, സിഎഎയില്‍ മോദിയെ വെല്ലുവിളിച്ച് ചിദംബരം!!അഞ്ച് വിമര്‍ശകരെ തിരഞ്ഞെടുക്കൂ... അവരുമായി സംവാദം നടത്തൂ, സിഎഎയില്‍ മോദിയെ വെല്ലുവിളിച്ച് ചിദംബരം!!

English summary
sanjay raut attack bjp over comparison on modi and shivaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X