കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യകുമാര്‍ വിഷവിത്ത്.... ഇവിഎമ്മില്‍ കൃത്രിമം കാണിച്ചിട്ടാണെങ്കിലും തോല്‍പ്പിക്കമെന്ന് എംപി

Google Oneindia Malayalam News

Recommended Video

cmsvideo
കനയ്യകുമാര്‍ കുപ്പിയില്‍ നിറച്ച വിഷം' | Oneindia Malayalam

മുംബൈ: ബീഹാറിലെ ബെഗുസരയിലെ സ്ഥാനാര്‍ത്ഥിയും ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവുമായി കനയ്യ കുമാറിനെതിരെ വിവാദ പരാമര്‍ശവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. കനയ്യകുമാറിനെ ബിജെപി പരാജയപ്പെടുത്തണമെന്ന് റാവത്ത് പറഞ്ഞു. അതിപ്പോള്‍ ഇവിഎമ്മില്‍ കൃത്രിമത്വം കാണിച്ചിട്ടാണെങ്കിലും കനയ്യകുമാറിനെ പരാജയപ്പെടുത്തണമെന്ന് റാവത്ത് ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

1

കനയ്യകുമാര്‍ കുപ്പിയില്‍ നിറച്ച വിഷമാണ്. അയാള്‍ ഒരിക്കലും പാര്‍ലമെന്റില്‍ എത്താന്‍ പാടില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. കനയ്യയുടെ ജയം ബെഗുസരയില്‍ ഉണ്ടായാല്‍ അത് ഭരണഘടനയുടെ പരാജയമായിരിക്കുമെന്നും റാവത്ത് പറയുന്നു. അതേസമയം ഇത് പ്രതിപക്ഷ നിരയില്‍ വലിയ വിമര്‍ശനമുണ്ടാക്കിയിരുന്നു. തിരഞ്ഞെുപ്പ് ചട്ടലംഘനം റാവത്ത് നടത്തിയെന്നായിരുന്നു വിമര്‍ശനം.

ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് നോട്ടീസയച്ചിട്ടുണ്ട്. പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ നടപടികള്‍ ഇതിന് ശേഷം തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. റാവത്തിന്റെ പ്രസ്താവന ഇവിഎമ്മിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഉള്ള വിശ്വാസ കുറവിനെയാണ് കാണിക്കുന്നതെന്ന് മുംബൈ സിറ്റി കളക്ടര്‍ ശിവാജി ജോന്ധലെ പറഞ്ഞു.

അതേസമയം സാമ്‌നയിലെ ലേഖനത്തില്‍ തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചതായി സ്ഥിരീകരിച്ചു. രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ ജനങ്ങളില്‍ നിന്ന് പ്രചാരണത്തിനായി പണം ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ക്ക് 10 മിനുട്ട് കൊണ്ട് അഞ്ച് ലക്ഷം രൂപ ലഭിച്ചു. ദേശവിരുദ്ധര്‍ക്ക് ആരാണ് പണം നല്‍കുന്നതെന്നും റാവത്ത് ചോദിച്ചിരുന്നു. തീവ്രവാദിയെ സഹായിക്കുന്ന ആരും തീവ്രവാദി തന്നെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാജസ്ഥാനില്‍ 6 സീറ്റില്‍ സ്ഥാനാര്‍ത്ഥികളായില്ല, കോണ്‍ഗ്രസ് നേതാക്കളെ പിടിക്കാനിറങ്ങുന്നുരാജസ്ഥാനില്‍ 6 സീറ്റില്‍ സ്ഥാനാര്‍ത്ഥികളായില്ല, കോണ്‍ഗ്രസ് നേതാക്കളെ പിടിക്കാനിറങ്ങുന്നു

English summary
sanjay raut calls for evm tampering to defeat kanhaiya kumar gets notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X