കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലന്‍ പോലും രാജിവെച്ച് പോകും, മരണത്തിന്റെ മനുഷ്യത്വമില്ലാത്ത നൃത്തം, ദില്ലി കലാപത്തിനെതിരെ റാവത്ത്!

Google Oneindia Malayalam News

മുംബൈ: ദില്ലി കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മരണത്തിന്റെ മനുഷ്യത്വരഹിതമായ നൃത്തമാണ് ദില്ലി കലാപത്തില്‍ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ അക്രമങ്ങള്‍ കണ്ടാല്‍ കാലന്‍ പോലും രാജിവെച്ച് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെയുള്ള പരസ്യ വിമര്‍ശനം കൂടിയാണിത്. സാമ്‌നയില്‍ റാവത്തിന്റെ റോക് ത്തോക്ക് എന്ന കോളത്തിലാണ് അദ്ദേഹം കലാപത്തെ രൂക്ഷമായി വിമര്‍ശിച്ചത്. നിഷ്‌കളങ്കരായ ഹിന്ദു-മുസ്ലീം കുട്ടികള്‍ കലാപത്തില്‍ അനാഥരമായി. ഹൃദയം തകര്‍ക്കുന്ന രീതിയിലുള്ള അക്രമങ്ങള്‍ അരങ്ങേറിയെന്നും റാവത്ത് പറഞ്ഞു.

1

ഇന്നത്തെ രാഷ്ട്രീയത്തില്‍ മനുഷ്യത്വം കുറവാണ്. ഇതിനിടെ അദ്ദേഹം പരോക്ഷമായി അമിത് ഷായുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയത്തിന് മനുഷ്യത്വം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് ക്രൂരമായ മതപരമായ ഉന്മാദമുണ്ടാവും. അതില്‍ നിന്നാണ് പുതിയ ദേശീയബോധം ജനിക്കുന്നത്. ആ ദേശീയത നമ്മുടെ രാജ്യത്തെ ബാക്കിയുള്ള ജനങ്ങളെയും കൊല്ലുമെന്ന് റാവത്ത് കുറ്റപ്പെടുത്തി. കലാപത്തില്‍ വിവിധ മതങ്ങളിലുള്ള കുട്ടികള്‍ അനാഥരായതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്ന് റാവത്ത് കുറിച്ചു.

അതേസമയം ദില്ലി കലാപത്തിന്റെ മുഖമായി ലോക വ്യാപകമായി പങ്കുവെച്ച മുദാസര്‍ ഖാന്റെ മകന്റെ ചിത്രം നെഞ്ചുപിളര്‍ക്കുന്നതാണെന്നും റാവത്ത് പറഞ്ഞു. നേരത്തെ പിതാവിന്റെ മൃതദേഹത്തിന് സമീപം നിന്ന് കരയുന്ന ആണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാണ് 50 പേരുടെ ജീവനെടുത്ത അക്രമത്തിന് പിന്നിലുള്ളത്. 50 എന്നത് ഒരു നമ്പര്‍ മാത്രമാണ്. യഥാര്‍ത്ഥ മരണ സംഖ്യ ത്രെയോ മുകളിലാണ്. അഞ്ഞൂറോലം പേരാണ് മാരകമായി പരിക്കേറ്റിട്ടുള്ളവരായിട്ടുള്ളത്. അനാഥരായി തെരുവില്‍ നിന്ന് കരയുന്ന കുട്ടികളുടെ മുഖത്ത് നോക്കിയ ശേഷവും രഹിന്ദു മുസ്ലീം എന്ന വേര്‍തിരിവ് നിങ്ങള്‍ക്ക് മനസ്സിലുണ്ടെങ്കില്‍ അത് മനുഷ്യത്വത്തിന്റെ അന്ത്യമാണെന്നും റാവത്ത് കുറ്റപ്പെടുത്തി.

ലോകം വലിയൊരു അപകടത്തിലാണ്. ഹിന്ദുത്വം, നിരീശ്വരവാദം, ഹിന്ദു മുസ്ലീം, ക്രിസ്ത്യന്‍-മുസ്ലീം എന്നിവയാണ് പ്രശ്‌നം. ജനങ്ങള്‍ കലാപത്തില്‍ മരിക്കുകയാണ്.അവരെ ദൈവം രക്ഷിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഈശ്വരനോ അല്ലാഹുവോ ക്രിസ്തുവോ രക്ഷിക്കാനെത്തില്ല. ജനങ്ങളാണ് സ്വയം സംരക്ഷിക്കേണ്ടത്. സര്‍ക്കാര്‍ ആവശ്യസമയത്ത് അവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചെന്നും റാവത്ത് പറഞ്ഞു. ദില്ലി കലാപത്തില്‍ അനാഥരായ കുട്ടികളുടെ എണ്ണം നൂറില്‍ കൂടുതലാണെന്നും റാവത്ത് പറഞ്ഞു.

തോമസ് എഡിസണ്‍ മതങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇന്ന് വീടുകളില്‍ വെളിച്ചമെത്തിച്ചു. മതത്തേക്കാളും പ്രാധാന്യമുള്ളത് വൈദ്യുതിക്കാണ്. മതം നന്മകളോ അഭയമോ നല്‍കുന്നില്ലെന്നും റാവത്ത് പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള പോരാട്ടം ഇന്ത്യയെ വലിയ നാശത്തിലേക്കാണ് നയിക്കുന്നത്. മുദാസര്‍ ഖാനെയോ അങ്കിത് ശര്‍മയെയോ രക്ഷിക്കാന്‍ ദൈവത്തിന് സാധിച്ചിട്ടില്ലെന്നും റാവത്ത് പറഞ്ഞു.

പരിശോധനയില്‍ നിന്ന് മുങ്ങി, നേരെ പോയത് പത്തംതിട്ടയിലേക്ക്, പ്രവാസി കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി!!പരിശോധനയില്‍ നിന്ന് മുങ്ങി, നേരെ പോയത് പത്തംതിട്ടയിലേക്ക്, പ്രവാസി കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി!!

English summary
sanjay raut criticise delhi riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X