റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരുണ്ടാക്കുമെന്നുള്ള ഭീഷണികള്‍ വെറുതല്ലെന്ന് തെളിയിച്ച് ശിവസേന. ബിജെപി വിട്ട് എന്‍സിപിയുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ് ശിവസേന. ഇക്കാര്യം അജിത് പവാര്‍ സ്ഥിരീകരിച്ചു. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ശിവസേന സമീപിച്ചെന്ന് ആദ്യമായിട്ടാണ് എന്‍സിപി സ്ഥിരീകരിക്കുന്നത്. ഇതോടെ ബിജെപിക്ക് കാര്യങ്ങള്‍ അതിവേഗം നീക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്.
ബിജെപി ഇതുവരെ സര്‍ക്കാരുണ്ടാക്കാനായി സമീപിച്ചിട്ടില്ലെന്ന് ശിവസേന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശിവസേന മുന്നോട്ട് വെക്കുന്ന 50:50 ഫോര്‍മുല അംഗീകരിക്കാനുള്ള മടി കൊണ്ടാണ് ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ മുന്നിട്ടിറങ്ങാത്തത്. മുഖ്യമന്ത്രി പദം അടക്കമുള്ളവ തുല്യമായി പങ്കുവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. രണ്ടരവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി പദം ബിജെപി വിട്ടുനല്‍കണമെന്നാണ് പ്രധാനമായി ശിവസേന ഉന്നയിക്കുന്നത്.

റാവത്ത് വിളിച്ചു... പക്ഷേ
ശിവസേന സ്വന്തം വഴി നോക്കുമെന്ന് നേരത്തെ സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്നെ സഞ്ജയ് റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍ സ്ഥിരീകരിച്ചു. ഞാനൊരു യോഗത്തിലായിരുന്നു. അതുകൊണ്ട് എനിക്ക് റാവത്തിന്റെ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. സഞ്ജയ് റാവത്ത് തനിക്ക് മെസേജ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ഇത് ആദ്യമായിട്ടാണ് സഞ്ജയ് റാവത്ത് തനിക്ക് മെസേജ് അയക്കുന്നത്. ഞാന്‍ അദ്ദേഹത്തെ തിരിച്ച് വിളിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു.

പവാര്‍ തീരുമാനിക്കും
മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണോ എന്ന് തീരുമാനിക്കുന്നത് ശരത് പവാറാണ്. ഇക്കാര്യം അദ്ദേഹവുമായി സംസാരിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു. നേരത്തെ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറായില്ലെങ്കില്‍ എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന വാദത്തെയും അദ്ദേഹം തള്ളിയിരുന്നു. എന്നാല്‍ അജിത് പവാര്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെ ബിജെപിയും നീക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

ഉദ്ധവ് പറയുന്നു
തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയത് ജനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ അറിയുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം പതിനായിരം കോടിയുടെ പാക്കേജ് കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിക്കുള്ള മുന്നറിയിപ്പായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബിജെപി അറിയാതെ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ളതാണ് ഈ തന്ത്രമെന്നാണ് വിലയിരുത്തല്‍.

യെഡ്ഡിയൂരപ്പ ഫോര്‍മുല വേണ്ട
മഹാരാഷ്ട്രയില്‍ യെഡ്ഡിയൂരപ്പ ഫോര്‍മുലയ്ക്ക് ബിജെപി ശ്രമിക്കേണ്ടെന്നും, അത് ഫലിക്കാന്‍ പോകുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. സര്‍ക്കാരിലെ ക്രിമിനലുകള്‍ ശിവസേനയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുകയാണ്. ഓപ്പറേഷന്‍ ലോട്ടസ് ഇവിടെ നടക്കുമെന്ന് കരുതേണ്ട. യെഡ്ഡിയൂരപ്പ ഫോര്‍മുല ജനങ്ങള്‍ തള്ളിക്കളയുമെന്നും റാവത്ത് പറഞ്ഞു. അതേസമയം ശിവസേന എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്നറിയിപ്പുമായി റാവത്ത് രംഗത്തെത്തിയത്.

മുഖ്യമന്ത്രി പദം വേണം
എന്‍സിപി സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത റാവത്ത് തേടിയിട്ടുണ്ട്. 170 മുതല്‍ 180 സീറ്റ് വരെ സഖ്യത്തിനുണ്ടെന്നാണ് റാവത്ത് സൂചിപ്പിക്കുന്നത്. അതേസമയം മുഖ്യമന്ത്രി പദത്തില്‍ മാത്രമാണ് ബിജെപിയുമായി ചര്‍ച്ചയ്ക്ക് തയ്യാറുള്ളതെന്ന് റാവത്ത് വ്യക്തമാക്കി. ഉദ്ധവ് താക്കറെ എല്ലാ കളികളും നടത്തുന്നത് റാവത്തിനെ മുന്നില്‍ വെച്ചാണ്. ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രി പദം കിട്ടാതെ പിന്നോട്ടില്ലെന്നാണ് ഉദ്ധവിന്റെ നിലപാട്. താക്കറെ കുടുംബത്തിന് ഒരിക്കല്‍ കൂടി സംസ്ഥാന ഭരണത്തില്‍ സ്വാധീനമുറപ്പിക്കുകയാണ് ഉദ്ധവിന്റെ ലക്ഷ്യം.












Click it and Unblock the Notifications