കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിസ്റ്റ്; ഉദ്ദവ് താക്കറെയല്ല, മഹാരാഷ്ട്ര മുഖ്യമന്ത്രിയാവാന്‍ സഞ്ജയ് റൗത്ത്? സാധ്യത ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കവെ ശിവസേനയില്‍ നിന്ന് അപ്രതീക്ഷിത പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ ശിവസേന എംപി സഞ്ജയ് റൗത്തിനേയോ എക്നാഥ് ഷിന്‍റെയേയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം.

sanjayraut

മഹാരാഷ്ട്ര സഖ്യസര്‍ക്കാരിനെ ശിവസേന മേധാവി ഉദ്ധവ് താക്കറെ നയിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്നലെ അര്‍ധരാത്രി താക്കറയുമായി നടത്തിയ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പവാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് നിയന്ത്രിക്കാനാണ് ഉദ്ധവിന് താത്പര്യമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ സഞ്ജയ് റൗത്തിന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

288 അംഗ നിയമസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 42 അംഗ മന്ത്രി സഭയാണ് ഉണ്ടാകുക. എംഎല്‍എമാര്‍ക്ക് ആനുപാതികമായി 15-15-12 എന്ന രീതിയിലാകും സീറ്റ് ഫോര്‍മുല. കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. എന്‍സിപിയില്‍ നിന്ന് അജിത് പവാറിനേയും കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാലസാഹേബ് തോറത്തിനേയുമാണ് പരിഗണിക്കുന്നത്.

അതിനിടെ അവസാന നിമിഷം മുഖ്യമന്ത്രി പദം പങ്കിടുന്നത് സംബന്ധിച്ച് സഖ്യത്തിനുള്ളില്‍ സമവായമായിട്ടില്ലെന്നാണ് സൂചന. രണ്ടര വര്‍ഷം വീതം ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി കസേര പങ്കിടണമെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ അഞ്ച് വര്‍ഷവും ശിവസേന തന്നെ മുഖ്യമന്ത്രി പദത്തില്‍ തുടരുമെന്നാണ് സഞ്ജയ് റൗത്ത് വ്യക്തമാക്കിയിരിക്കുന്നത്.

English summary
Sanjay Raut emerges as front runner for the post of CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X