കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി രാഷ്ട്രീയം... തുറന്നടിച്ച് ശിവസേന, ഗവര്‍ണക്കെതിരെ വാളെടുത്ത് റാവത്ത്!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഒരിടവേളയ്ക്ക് ശേഷം ബിജെപിയും ശിവസേനയും തമ്മില്‍ പോരില്‍. എംഎല്‍സി നാമനിര്‍ദേശത്തിന്റെ പേരില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി കൊമ്പ് കോര്‍ത്തിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 12 എംഎല്‍സിമാരുടെ നിയമനം വൈകുന്നതിനെതിരെയാണ് റാവത്ത് വാളെടുത്തത്. ഇവര്‍ കാലാവധി കഴിഞ്ഞിട്ടും സഭയുടെ ഭാഗമായി തുടരുകയാണ്. ഇത് ഭരണഘടനാവിരുദ്ധമാണ്. ഗവര്‍ണര്‍ ഈ നാമനിര്‍ദേശം നീട്ടിവെച്ചിരിക്കുകയാണ്. ഇത് ഭരണഘടനാ ലംഘനമാണെന്നും, അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമര്‍ത്തലാണെന്നും റാവത്ത് ആരോപിച്ചു.

1

രാജ്യത്തൊട്ടാകെ കോവിഡ് ഭയത്തിലാണ്. എന്നാല്‍ രാഷ്ട്രീയം ഇതുവരെ അവസാനിച്ചിട്ടില്ല. ചൈനയുമായുള്ള പ്രശ്‌നമായാലും കോവിഡായാലും ഒരുപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ഗവര്‍ണറുടെ ക്വാട്ടയുടെ ഭാഗമായ 12 എംഎല്‍സിമാരുടെ നിയമനാണ് നീട്ടിവെച്ചത്. ഇത് വൈകിപ്പിച്ചാല്‍ ശിവസേന സര്‍ക്കാരിനെ വീഴ്ത്താനാവുമെന്നാണ് ഗവര്‍ണറും ബിജെപിയും കരുതുന്നത്. സര്‍ക്കാര്‍ വീണതിന് ശേഷം മാത്രം ഇവരെ നാമനിര്‍ദേശം ചെയ്യാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് റാവത്ത് കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ വെറുതെ സ്വപ്‌നം കാണുകയാണ്. മഹാവികാസ് അഗാഡി സര്‍ക്കാരിന് തല്‍ക്കാലം ഭീഷണിയൊന്നുമില്ല. രാഷ്ട്രീയം കളിക്കാനുള്ള ഗവര്‍ണറുടെ ശ്രമം അവസാനിപ്പിക്കണം. അദ്ദേഹം ഭരണഘടനാ പദവി ഉപയോഗിച്ചാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് ഓര്‍ക്കണമെന്നും റാവത്ത് പറഞ്ഞു. 12 എംഎല്‍സിമാരുടെയും കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. എന്നാല്‍ വീണ്ടും നാമനിര്‍ദേശം ചെയ്യുന്നത് ഗവര്‍ണര്‍ വൈകിപ്പിച്ചിരിക്കുകയാണ്. ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവനകള്‍ തള്ളിക്കളയുന്നു. അദ്ദേഹത്തിന് ഈ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന് മനസ്സിലായി. പക്ഷേ പുതിയ പ്രശ്‌നങ്ങള്‍ അദ്ദേഹം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും റാവത്ത് കുറ്റപ്പെടുത്തി.

ബിജെപിക്ക് മഹാസഖ്യം നാമനിര്‍ദേശം ചെയ്യുന്ന 12 അംഗങ്ങല്‍ എംഎല്‍സിയായി വരുന്നതിനോട് തീരെ യോജിപ്പില്ല. അതാണ് ഫട്‌നാവിസ് പറയുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നീ പാര്‍ട്ടികളെ അംഗങ്ങളാണ് ഈ 12 പേര്‍. ഗവര്‍ണര്‍ ഇവരുടെ നാമനിര്‍ദേശത്തെ അംഗീകരിക്കുമോ എന്നതാണ് പ്രധാന ചോദ്യം. എംഎല്‍സിമാരുടെ നാമനിര്‍ദേശത്തെ അംഗീകരിക്കാത്തതും മറ്റൊരു അടിയന്തരാവസ്ഥയാണ്. ഇപ്പോഴും അടിയന്തരാവസ്ഥ നിലനില്‍ക്കുന്നു എന്ന് അത് വ്യക്തമാക്കുന്നു. മുമ്പ് അജിത് പവാറിനെ കൂറുമാറ്റിക്കാന്‍ ശ്രമിച്ചവരാണ് ഇതിന് പിന്നിലുള്ളതെന്നും റാവത്ത് ആരോപിച്ചു.

യുപി തെരുവു യുദ്ധത്തിലേക്ക്....പ്രിയങ്ക ഇറങ്ങുന്നു, ഇ ക്യാമ്പയിനടക്കം, യോഗിയുടെ അടിത്തറയിളക്കും!!യുപി തെരുവു യുദ്ധത്തിലേക്ക്....പ്രിയങ്ക ഇറങ്ങുന്നു, ഇ ക്യാമ്പയിനടക്കം, യോഗിയുടെ അടിത്തറയിളക്കും!!

English summary
sanjay raut hits out at maha governor says he politicising mlc nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X