കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോനു സൂദ് പുതിയ മഹാത്മാവ്... സെലിബ്രിറ്റി മാനേജറെന്ന് ശിവസേന, തിരുത്തി കോണ്‍ഗ്രസ്, യോജിപ്പില്ല!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അതിഥി തൊഴിലാളികളെ ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. നടന്‍ സോനു സൂദ് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത് ശിവസേനയെ ചൊടിപ്പിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് പെട്ടെന്ന് സോനു സൂദ് എന്ന പുതിയ മഹാത്മാവ് ഉയര്‍ന്ന് വന്നിരിക്കുകയാണ് ശിവസേനയുടെ സഞ്ജയ് റാവത്ത് പരിഹസിച്ചു. സോനു സൂദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട്, മുംബൈയുടെ സെലിബ്രിറ്റി മാനേജറായി ഉടന്‍ മാറുമെന്നും റാവത്ത് പറഞ്ഞു. സോനു സൂദിന്റെ സഹായഹസ്തങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. നിരവധി പേരെ അദ്ദേഹം നാട്ടിലെത്തിച്ചിരുന്നു.

1

സോനു സൂദ് മഹാരാഷ്ട്രയില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനെ രൂക്ഷമായിട്ടാണ് മുഖപത്രമായ സാമ്‌നയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ലക്ഷകണക്കിന് തൊഴിലാളികളെയാണ് അദ്ദേഹം സ്വന്തം സംസ്ഥാനങ്ങളിലെത്തിച്ചിരിക്കുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ പോലും അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു. ഇതിനര്‍ത്ഥം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്നാണ്. സോനു സൂദിന് മാത്രം ലോക്ഡൗണ്‍ കാലത്തും എങ്ങനെയാണ് ബസ്സുകള്‍ നിരത്തിലിറക്കാന്‍ അനുമതി ലഭിച്ചതെന്നും റാവത്ത് ചോദിച്ചു. സംസ്ഥാനങ്ങള്‍ ഈ തൊഴിലാളികള്‍ക്ക് തിരിച്ച് വരാന്‍ അനുമതി നല്‍കുന്നില്ലെങ്കില്‍, ഇവര്‍ എങ്ങോട്ടാണ് പോകുന്നതെന്നും റാവത്ത് ചോദിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് സോനു സൂദ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടത്. അദ്ദേഹം എല്ലാ പിന്തുണയും സൂദിന് വാഗ്ദാനം ചെയ്തിരുന്നു. സോനു സൂദ് നല്ല നടനാണ്. സിനിമകള്‍ക്ക് വ്യത്യസ്തമായ സംവിധായകനാണ് ഉള്ളത്. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ നല്ലതാണ്. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയം നടപ്പാക്കുന്ന ഒരു സംവിധായകന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും റാവത്ത് പറഞ്ഞു. ബിജെപിയെ ഉന്നം വെച്ചായിരുന്നു റാവത്തിന്റെ പരാമര്‍ശം. അതേസമയം സോനു സൂദ് ബിജെപിയില്‍ ചേരുമെന്ന സൂചനകള്‍ സജീവമായിട്ടുണ്ട്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂദ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി രംഗത്തെത്തി. സോനു സൂദ് ആത്മാര്‍ത്ഥമായി അതിഥി തൊഴിലാളികളെ സഹായിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്ന് സിംഗ്‌വി ചോദിച്ചു. ഇത്തരം വ്യക്തികള്‍ സഹായം വാഗ്ദാനം ചെയ്ത് വരുമ്പോള്‍ അവരെ സ്വാഗതം ചെയ്ത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും സിംഗ്‌വി വ്യക്തമാക്കി. ചിലപ്പോള്‍ ആത്മാര്‍ത്ഥമായി സഹായിക്കണമെന്ന ആഗ്രഹമുള്ള സര്‍ക്കാരുകള്‍ക്ക് പോലും പൂര്‍ണമായി എല്ലാവരെയും സഹായിക്കാന്‍ സാധിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും റാവത്തിനെതിരെ രംഗത്തെത്തി. റാവത്ത് സാമ്‌നയില്‍ എഡിറ്റോറിയല്‍ എഴുതുകയല്ലാതെ മറ്റെന്താണ് ചെയ്തതെന്നും എംഎന്‍എസ് ചോദിച്ചു.

English summary
sanjay raut hits out at sonu sood for helping migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X