എപ്പോഴും ഇന്ദിരയ്ക്കൊപ്പമാണ് നിന്നത്.. കോണ്‍ഗ്രസുകാര്‍ വേദനിക്കേണ്ടതില്ലെന്ന് സഞ്ജയ് റാവത്ത്!!
മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മുംബൈ അധോലോക നേതാക്കളായ കരീം ലാലയെ കാണാന്‍ എത്താറുണ്ടായിരുന്നുവെന്ന പരാമര്‍ശത്തില്‍ നിലപാട് മയപ്പെടുത്തി സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ് ഈ പ്രസ്താവനയില്‍ ശിവസേനയെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ട ഷക്കീല്‍, ശരത് ഷെട്ടി എന്നിവരായിരുന്നു മുമ്പ് മുംബൈ ഭരിച്ചിരുന്നതെന്നും, ഇവരെ കാണാന്‍ നേതാക്കള്‍ എത്താറുണ്ടായിരുന്നുവെന്നും റാവത്ത് പറഞ്ഞിരുന്നു.

റാവത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ ശരിക്കും ചൊടിപ്പിച്ചിരുന്നു. ഇന്ദിരാ ഗാന്ധി യഥാര്‍ത്ഥ രാജ്യസ്നേഹിയായിരുന്നുവെന്നും, ഇന്ത്യയുടെ സുരക്ഷയില്‍ അവര്‍ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്തിരുന്നില്ലെന്നും മിലിന്ദ് ദേവ്റ പറഞ്ഞു. തെറ്റായ പ്രസ്താവന റാവത്ത് പിന്‍വലിക്കണമെന്നും ദേവ്റ ആവശ്യപ്പെട്ടു. മണ്മറഞ്ഞ് പോയ പ്രധാനമന്ത്രിമാരുടെ ചരിത്രത്തെ ഇത്തരത്തില്‍ നശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇന്ദിരാ ഗാന്ധിക്കൊപ്പം താന്‍ എപ്പോഴും നിന്നിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു. അവരെ ഏതൊരു വിഷയത്തിലും എതിരാളികള്‍ ആക്രമിക്കുമ്പോള്‍ ശിവസേന പിന്തുണച്ചിട്ടുണ്ട്. ഇന്ദിര, പണ്ഡിറ്റ് നെഹ്റു, രാജീവ് ഗാന്ധി, ഗാന്ധി കുടുംബത്തിലെ മറ്റംഗങ്ങള്‍ എന്നിവരോട് എപ്പോഴും ബഹുമാനം കാണിച്ചിട്ടുണ്ട് ഞാന്‍. അതിപ്പോള്‍ പ്രതിപക്ഷത്ത് ഇരിക്കുകയാണെങ്കിലും അങ്ങനെ തന്നെയായിരുന്നു.ആരും അങ്ങനെ ചെയ്തിട്ടില്ല. വിമര്‍ശനം പലരും ഉന്നയിക്കുമ്പോഴും അവര്‍ക്കൊപ്പം താന്‍ നിന്നിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
അതേസമയം താന്‍ പറഞ്ഞ കാര്യങ്ങളില്‍ കോണ്‍ഗ്രസ് വേദനിക്കേണ്ട കാര്യമില്ല. ഇനി എന്റെ പ്രസ്താവന ആരെയും വേദനിപ്പിച്ചെങ്കില്‍ പിന്‍വലിക്കുന്നുവെന്നും റാവത്ത് പറഞ്ഞു. മുമ്പ് ഇന്ദിരയുടെ ഇമേജ് ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചപ്പോള്‍ ഇന്ദിരയെ ഞാന്‍ ശക്തമായി പിന്തുണച്ചിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടാതിരുന്നെന്നും റാവത്ത് പറഞ്ഞു. എന്നാല്‍ റാവത്തിന്റെ പ്രസ്താവന മറുപടിയുമായി ബിജെപി രംഗത്തെത്തി. ഇതായിരുന്നു രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണത്തിന്റെ തുടക്കമെന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
-
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം











Click it and Unblock the Notifications