Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിയുടെ വിജയത്തിന് സഹായിച്ചു; മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷണും ഭാരത് രത്‌നയും നല്‍കണം'

മുംബൈ: ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ, ബഹുജന്‍ സമാജ് പാര്‍ട്ടി ( ബി എസ് പി) നേതാവ് മായാവതിക്കും ഓള്‍ ഇന്ത്യ ഓള്‍ ഇന്ത്യ മജ്ലിസ് - ഇ - ഇത്തേഹാദുല്‍ മുസ്ലിമീന്‍ ( എ ഐ എം ഐ എം ) തലവന്‍ അസദുദ്ദീന്‍ ഒവൈസിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന നേതാവും എം പിയുമായ സഞ്ജയ് റൗട്ട് രംഗത്ത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് വഴിയൊരുക്കിയ ഒവൈസിക്കും മായാവതിക്കും പത്മവിഭൂഷണും ഭാരത് രത്‌നയും നല്‍കി ആദരിക്കണമെന്ന് സഞ്ജയ് റൗട്ട് പരിഹസിച്ചു.

1

ബി ജെ പി മികച്ച വിജയം നേടി. യു പി അവരുടെ സംസ്ഥാനമായിരുന്നു, എന്നിട്ടും, അഖിലേഷ് യാദവിന്റെ സീറ്റുകള്‍ 3 മടങ്ങ് വര്‍ദ്ധിച്ചു, 42 ല്‍ നിന്ന് 125 ആയി. മായാവതിയും ഒവൈസിയും ബി ജെ പിയുടെ വിജയത്തിന് സംഭാവന നല്‍കിയതിനാല്‍ അവര്‍ക്ക് പത്മവിഭൂഷണും ഭാരതരത്നയും നല്‍കണണമെന്ന് സഞ്ജയ് റൗട്ട് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

2

നാല് സംസ്ഥാനങ്ങളില്‍ ബി .ജെ. പി വിജയിച്ചിട്ടും ഉത്തരാഖണ്ഡില്‍ അവരുടെ മുഖ്യമന്ത്രി തോറ്റു, ഗോവയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ പരാജയം നേരിട്ടു, പഞ്ചാബില്‍ പാര്‍ട്ടി പൂര്‍ണമായി തിരസ്‌കരിക്കപ്പെട്ടുവെന്ന് റൗട്ട് പറഞ്ഞു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, എല്ലാവരും പഞ്ചാബില്‍ വന്‍ പ്രചാരണം നടത്തി, പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ പഞ്ചാബില്‍ തോറ്റത്? യു പി, ഉത്തരാഖണ്ഡ്, ഗോവ എന്നിവ ഇതിനകം നിങ്ങളുടേതായിരുന്നു, എന്നാല്‍, യുപിയിലെ കോണ്‍ഗ്രസിനെയും ശിവസേനയെയും അപേക്ഷിച്ച് പഞ്ചാബില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

3

അതേസമയം, ബി എസ് പിയും എ ഐ എം ഐ എമ്മും ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി ജെ പിയുടെ ' ബി ' ടീമുകളാണെന്ന് പ്രതിപക്ഷത്തുള്ള പലരും നേരത്തെയും ആരോപിച്ചിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പ് സമയത്തും ഈ ആരോപണം ഒവൈസി നേരിട്ടിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ എല്ലാം ഇവര്‍ നിഷേധിച്ചിരുന്നു. ബി എസ് പി ബി ജെ പിയുടെ ' ബി - ടീം ' ആണെന്ന് പ്രചരിപ്പിച്ചതിന് മാധ്യമങ്ങള്‍ക്കെതിരെ മായാവതി ആഞ്ഞടിക്കുകയും തന്റെ പാര്‍ട്ടിക്ക് മാത്രമേ ബി ജെ പിയെ പരാജയപ്പെടുത്താന്‍ കഴിയൂ എന്നും ഊന്നിപ്പറഞ്ഞിരുന്നു .

4

അതേസമയം, പൊതുജനങ്ങളുടെ തീരുമാനത്തെ താന്‍ മാനിക്കുന്നുവെന്നും ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുകയാണെന്നും ഒവൈസി ഇന്നലെ പറഞ്ഞിരുന്നു. രാഷ്ട്രീയമായി പ്രാധാന്യമുള്ള സംസ്ഥാനത്തെ 403 സീറ്റുകളില്‍ ബിജെപിയും സഖ്യകക്ഷികളും ആകെ 273 സീറ്റുകളാണ് നേടിയത്.

5

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഒറ്റയ്ക്ക് 111 സീറ്റുകള്‍ നേടിയപ്പോള്‍ അവരുടെ നേതൃത്വത്തിലുള്ള സഖ്യം 125 മണ്ഡലങ്ങളില്‍ വിജയിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു ഇത്. മായാവതിയുടെ പാര്‍ട്ടിക്ക് 12.8 ശതമാനം വോട്ട് വിഹിതം ലഭിക്കുകയും ഒരു സീറ്റ് മാത്രമാണ് നേടാനായത്. എന്നാല്‍ എ ഐ എം ഐ എം അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടു, അവരുടെ വോട്ട് വിഹിതം 0.49 ശതമാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+