കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50:50 ചര്‍ച്ച ചെയ്യാം... മുഖ്യമന്ത്രി പദത്തിലും ചര്‍ച്ച തുടരാം, നിലപാട് മയപ്പെടുത്തി സഞ്ജയ് റാവത്ത്!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെയുള്ള സമ്മര്‍ദം മയപ്പെടുത്തി ശിവസേന. 50:50 ഫോര്‍മുലയില്‍ ചര്‍ച്ചയാവാമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉള്ളത്. അക്കാര്യത്തില്‍ ചര്‍ച്ച തുടരാമെന്നും റാവത്ത് പറഞ്ഞു. ബിജെപി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. രണ്ടരവര്‍ഷത്തേക്കുള്ള മുഖ്യമന്ത്രി പദത്തില്‍ കടുംപിടുത്തങ്ങള്‍ ഇല്ലെന്നും, ചര്‍ച്ച ചെയ്യാവുന്ന കാര്യമാണെന്നും റാവത്ത് പറഞ്ഞു.

1

അതേസമയം ആര്‍എസ്എസും ബിജെപിയുടെ കേന്ദ്ര നേതൃത്വവും റാവത്തിന്റെ പരാമര്‍ശങ്ങള്‍ സഖ്യം തകര്‍ക്കുമെന്ന് സൂചിപ്പിച്ചിരുന്നു. കടുത്ത വിമര്‍ശനം അദ്ദേഹത്തിനെതിരെ ശക്തമായിരുന്നു. ആര്‍എസ്എസ് ബിജെപി നേതൃത്വുമായി അടുപ്പമുള്ള മറാത്ത ദിനപത്രം സഞ്ജയ് റാവത്തിനെ കഴിഞ്ഞ ദിവസം വേതാളമെന്ന് വിശേഷിപ്പിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ തോളത്തിരിക്കുന്ന വേതാളമാണ് റാവത്തെന്നായിരുന്നു വിശേഷണം. ഇതിന് പിന്നാലെയാണ് നിലപാട് റാവത്ത് മയപ്പെടുത്തിയത്.

അതേസമയം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവന അപമാനകരമാണ്. രാഷ്ട്രപതി ഭരണം വന്നാല്‍ അത് സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കലാണെന്നും റാവത്ത് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പദം രണ്ടരവര്‍ഷത്തിന് ശേഷം ലഭിക്കുമെന്ന കാര്യത്തില്‍ ബിജെപിയില്‍ നിന്ന് എഴുതി ഉറപ്പ് ലഭിക്കണമെന്ന് റാവത്ത് ആവര്‍ത്തിച്ചു. എന്നാല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് തന്നെ ലഭിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഗിരീഷ് മഹാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. ബിജെപിയുടെ വാതിലുകള്‍ ശിവസേനയ്ക്ക് മുന്നില്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും പാട്ടീല്‍ പറഞ്ഞു. അതേസമയം ശിവസേനയുമായി മന്ത്രി പദത്തില്‍ ചര്‍ച്ച നടത്താം. ന്നൊല്‍ മുഖ്യമന്ത്രി പദത്തിനായി ചര്‍ച്ചകളില്ലെന്നും ഗിരീഷ് മഹാജന് വ്യക്തമാക്കി. എഴുതി നല്‍കണമെന്ന ശിവസേനയുടെ വാദങ്ങളെയും മഹാജന്‍ തള്ളിക്കളഞ്ഞു.

 ശിവസേന സഖ്യം വേണ്ടെന്ന് സോണിയ....പൃഥ്വിരാജ് ചവാനെ തള്ളി, പവാറിന് പച്ചക്കൊടിയില്ല ശിവസേന സഖ്യം വേണ്ടെന്ന് സോണിയ....പൃഥ്വിരാജ് ചവാനെ തള്ളി, പവാറിന് പച്ചക്കൊടിയില്ല

English summary
sanjay raut says discussion continues with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X