കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000ലെ ക്രിക്കറ്റ് വാതുവെയ്പ്പ് കേസ്: സഞ്ജീവ് ചൗളയെ യുകെ ഇന്ത്യയ്ക്ക് കൈമാറി!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: വിവാദമായ 2000ത്തിലെ ക്രിക്കറ്റ് വാതുവെയ്പ്പ് കേസിലെ വാതുവെയ്പ്പ്കാരന്‍ സഞ്ജീവ് ചൗളയെ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി. ദില്ലി പോലീസിന്റെ ആവശ്യ പ്രകാരമാണ് യുകെ ഭരണകൂടം ചൗളയെ കൈമാറിയത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോഞ്ചെ ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ദില്ലി പൊലീസ് ചൗളയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്. യുകെ കോടതിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പ്രകാരം തിഹാര്‍ ജയിലിലേക്ക് കൊണ്ട് പോകുന്നതിന് മുന്‍പ് ചൗളയെ ദില്ലിയില്‍ ആവശ്യമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കും. ഇതിന് ശേഷം ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുക്കുമെന്നുമാണ് പ്രതീക്ഷ. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വാതുവെയ്പ്പ് കേസിലെ പ്രധാന പ്രതിയാണ് 50 കാരനായ ഈ ബ്രിട്ടീഷ് പൗരന്‍.

ഭൂമിയില്‍ ഇനി വരാനിരിക്കുന്നത് തണുപ്പ് കാലം; 30 വര്‍ഷത്തേക്ക് മിനി ഹിമയുഗമെന്ന് റിപ്പോര്‍ട്ട്ഭൂമിയില്‍ ഇനി വരാനിരിക്കുന്നത് തണുപ്പ് കാലം; 30 വര്‍ഷത്തേക്ക് മിനി ഹിമയുഗമെന്ന് റിപ്പോര്‍ട്ട്

ജാമ്യത്തിലിറങ്ങിയ ചൗളയെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 1992ല്‍ ഒപ്പുവച്ച ഇന്ത്യ-യുകെ കൈമാറല്‍ ഉടമ്പടി പ്രകാരമുള്ള ആദ്യത്തെ വലിയ കൈമാറ്റമാണ് ഇത്. കോടതി രേഖകള്‍ പ്രകാരം 1996ല്‍ ബിസിനസ്സ് വിസയില്‍ യുകെയിലേക്ക് മാറിയ ദില്ലി വംശജനാണ് ചൗള. ഇയാള്‍ 2000ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷം 2005ല്‍ യുകെ പാസ്പോര്‍ട്ട് നേടി ബ്രിട്ടീഷ് പൗരനാകുകയായിരുന്നു. 2000 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങളില്‍ മനപ്പൂര്‍വ്വം തോറ്റുകൊടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഹാന്‍സി ക്രോഞ്ചെയുമായി ചൗള ഗൂഢാലോചന നടത്തിയെന്നതാണ് പ്രധാനമായും നേരിടുന്ന ആരോപണം.

sanjeev-15791864

കേസില്‍ ദില്ലി പോലീസ് സമര്‍പ്പിച്ച 2013ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോഞ്ചെയുടെ പേര് കുറ്റപത്രത്തിലുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മരിച്ചതോടെ നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഹെര്‍ഷല്‍ ഗിബ്‌സ്, നിക്കി ബോജെ എന്നിവരുടെ പേരുകളും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2002ലെ വിമാനാപകടത്തില്‍ മരണമടഞ്ഞ ക്രോഞ്ചെക്കെതിരായ നടപടികള്‍ റദ്ദാക്കിയതായി 93 പേജുള്ള കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കി.


ക്രോഞ്ചെ, സഞ്ജീവ് ചൗള, രാജേഷ് കല്‍റ, മന്‍മോഹന്‍ ഖട്ടാര്‍, സുനില്‍ ദാര എന്ന ബിട്ടു, ടി-സീരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ സഹോദരന്‍ കിഷന്‍ കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഐപിസി സെക്ഷന് കീഴില്‍ ക്രിമിനല്‍ ഗൂഢാലോചനയാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ രൂപീകരിച്ച കിംഗ്‌സ് കമ്മീഷന്‍ ഓഫ് എന്‍ക്വയറിക്ക് മുന്നില്‍ ഗിബ്‌സ് കുറ്റം സമ്മതിച്ചിരുന്നു. അതേസമയം ക്രോഞ്ചെ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ബോജെ നിഷേധിച്ചു.

English summary
Sanjeev Chawla extradited from UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X