കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് പിടിക്കാന്‍ രാഹുലും പ്രിയങ്കയും സോണിയയും ഒരുമിച്ച്! 28ന് കോണ്‍ഗ്രസിന്‍റെ 'സങ്കല്‍പ് റാലി'!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലും പ്രിയങ്കയും സോണിയയും ഇറങ്ങുന്നു | Oneindia Malayalam

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത് ബിജെപിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന വിലയിരുത്തല്‍ ഉണ്ട്. ഉത്തര്‍പ്രദേശിന്‍റ സംഘടനാ ചുമതല പ്രിയങ്ക ഏറ്റെടുത്ത പിന്നാലെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഇത് അടിവരയിടുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ മടങ്ങി വരവ് എന്നാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. യുപിയില്‍ മാത്രമല്ല, രാജ്യമൊട്ടുക്കുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നുണ്ട് പ്രിയങ്കയുടെ വരവ്.

മോദിയുടെ ജന്‍മനാടായ ഗുജറാത്തിലും പ്രിയങ്കയിലെ ഇന്ദിരാ ഗാന്ധിയുടെ കരിസ്മയെ വോട്ടാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗുജറാത്തില്‍ മണ്ണില്‍ ' കൈ' വെക്കാന്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേരിട്ട് ഇറക്കുകയാണ്. ഫിബ്രവരി 28 ന് കോണ്‍ഗ്രസ് നടത്തുന്ന സങ്കല്‍പ് റാലിയില്‍ പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം പങ്കെടുക്കും. പ്രിയങ്ക മാത്രമല്ല, ഗുജറാത്ത് പിടിക്കാന്‍ ഇരുവര്‍ക്കുമൊപ്പം സോണിയാ ഗാന്ധിയും പങ്കെടുക്കും. വിശദാംശങ്ങളിലേക്ക്

 ഗുജറാത്തിലേക്ക് പ്രിയങ്ക

ഗുജറാത്തിലേക്ക് പ്രിയങ്ക

കിഴക്കന്‍ യുപിയുടെ സംഘടനാ ചുമതല ഏറ്റെടുത്ത് ഒരു മാസം കഴിയുമ്പോഴാണ് ഗുജറാത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ വരവ്. ഫിബ്രവരി 28 ന് നടക്കുന്ന 'സങ്കല്‍പ് റാലിയില്‍' രാഹുല്‍ ഗാന്ധിക്കൊപ്പമാകും പ്രിയങ്കയും എത്തുക. യുപിയ്ക്കൊപ്പം തന്നെ മറ്റ് സംസ്ഥാനങ്ങളിലും പ്രിയങ്ക പ്രചരണത്തിനെത്തുമെന്ന് നേരത്തേ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു.

 പ്രചരണം തുടങ്ങി

പ്രചരണം തുടങ്ങി

ഇതിനോടകം തന്നെ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ഫിബ്രവരി പതിനാലിന് ധരംപൂരിലെ ദംഗ്രി ഗ്രാമത്തില്‍ നിന്നായിരുന്നു രാഹുലിന്‍റെ ആദ്യ റാലി.

 രാജീവന്‍റേയും ഇന്ദിരയുടേയും

രാജീവന്‍റേയും ഇന്ദിരയുടേയും

മുത്തശ്ശി ഇന്ദിരാഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും പ്രചരണത്തിന് തുടക്കം കുറിച്ച അതേ ആദിവാസി ഗ്രാമത്തില്‍ നിന്നാണ് രാഹുലും തന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്

 ആദ്യമായി

ആദ്യമായി

രണ്ടാം ഘട്ട റാലിയിലാണ് രാഹിലിനൊപ്പം പ്രിയങ്കയും എത്തുന്നത്. ഇരുവര്‍ക്കുമൊപ്പം സോണിയാ ഗാന്ധിയും പ്രവര്‍ത്തകരെ കാണും. ഇത് ആദ്യമായാണ് ഗുജറാത്തില്‍ പ്രിയങ്ക ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

 സോണിയാ ഗാന്ധിയും

സോണിയാ ഗാന്ധിയും

പാര്‍ട്ടിയുടെ മുന്നേറ്റത്തിന് പ്രിയങ്കയുടെ വരവ് സഹായകമാകും എന്നാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സോണിയാ ഗാന്ധിയും പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.

 ബിജെപിയുടെ ഉരുക്ക് കോട്ട

ബിജെപിയുടെ ഉരുക്ക് കോട്ട

കഴിഞ്ഞ 28 വര്‍ഷങ്ങളായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ബിജെപിയുടെ ഉരുക്കു കോട്ടയായി മാറിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് അവസാനമായി അധികാരത്തില്‍ എത്തിയത് 1985ലായിരുന്നു.

 വിജയിക്കാന്‍ ആയില്ല

വിജയിക്കാന്‍ ആയില്ല

അവിടുന്ന് ഇങ്ങോട്ട് ഒരു തിരഞ്ഞെടുപ്പിലും വിജിയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല.ഗുജറാത്തില്‍ 26 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് കേവലം 5 സീറ്റുകളില്‍ മാത്രമായിരുന്നു.

 പ്രതീക്ഷ നല്‍കുന്നു

പ്രതീക്ഷ നല്‍കുന്നു

20 സീറ്റില്‍ ബിജെപി വിജയിച്ചപ്പോള്‍ 1 സീറ്റില്‍ ഗുജറാത്ത് ജനതാ ദളും വിജയിച്ചു. അതേസമയം 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു. 182 സീറ്റില്‍ 99 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ ഏറിയെങ്കിലും ബിജെപിക്ക് 16 സീറ്റുകള്‍ നഷ്ടമായി.

തിരിച്ചുവരവ്

തിരിച്ചുവരവ്

കോണ്‍ഗ്രസിനാവട്ടെ 60 ല്‍ നിന്ന് 80 സീറ്റിലേക്ക് ഉയരാന്‍ സാധിച്ചിരുന്നു. ബിജെപിയുടെ പല ഉറച്ച മണ്ഡലങ്ങള്‍ കൂടി കോണ്‍ഗ്രസിന്‍റെ കൈകളില്‍ എത്തുന്ന കാഴ്ചയാണ് ഉണ്ടായത്.
മോദിയുടെ നാട്ടില്‍ കോണ്‍ഗ്രസിന്‍റെ വന്‍ തിരിച്ചുവരവായിട്ടാണ് ഇതിനെ വിലയിരുത്തപ്പെട്ടത്.

 15 സീറ്റെങ്കിലും

15 സീറ്റെങ്കിലും

ഇതോടെ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇത്തവണ ലോക്സഭയിലേക്ക്15 സീറ്റിലെങ്കിലും വിജയിക്കാനുറച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.28 ന് നടക്കുന്ന റാലിക്ക് മുന്‍പ് തന്നെ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി യോഗവും നടക്കും.

 വര്‍ക്കിങ്ങ് കമ്മിറ്റി

വര്‍ക്കിങ്ങ് കമ്മിറ്റി

പ്രിയങ്കാ ഗാന്ധിയും വര്‍ക്കിങ്ങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്‍റെ പല നയങ്ങള്‍ക്കുമെതിരെ വര്‍ക്കിങ്ങ് കമ്മിറ്റി പ്രമേയം പാസാക്കുമെന്നും സംസ്ഥാന നേതാക്കള്‍ പറഞ്ഞു.

English summary
'Sankalp rally': Priyanka’s first public address in Gujarat on Feb 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X