കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയിൽ ഉറക്കത്തിനിടയിൽ എന്തോ ഇടിയും, മിന്നലുമൊക്കെ വന്നതേ ഓ൪മ്മയുള്ളു, പരിഹസിച്ച് പണ്ഡിറ്റ്!

Google Oneindia Malayalam News

ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കി പാർട്ടി അണികളെ അടക്കം ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. ഇന്നേ വരെ ഒരു സിനിമയിലും കാണാത്ത വലിയ ട്വിസ്റ്റാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് നടന്‍ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

 ദേവേന്ദ്ര ഫട്നാവിസ് ചിരിക്കുന്നു! ഭൂരിപക്ഷം തെളിയിക്കും, നവംബർ 30 ബിജെപിക്ക് നിർണായകം! ദേവേന്ദ്ര ഫട്നാവിസ് ചിരിക്കുന്നു! ഭൂരിപക്ഷം തെളിയിക്കും, നവംബർ 30 ബിജെപിക്ക് നിർണായകം!

ഒപ്പം എന്‍സിപി മറുകണ്ടം ചാടി ബിജെപിയെ പിന്തുണച്ചതിനെ സന്തോഷ് പണ്ഡിറ്റ് പോസ്റ്റില്‍ പരിഹസിക്കുകയും ചെയ്യുന്നു. എല്ലാ ഞാഞ്ഞൂൽ പാ൪ട്ടിക്കാ൪ക്കും ഇവരൊരു റോൾ മോഡൽ ആണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഒറ്റ രാത്രി കൊണ്ട്

ഒറ്റ രാത്രി കൊണ്ട്

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടിലാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ഇന്നേവരെ ഞാ൯ കണ്ട ഒരു സിനിമയിലും ഇത്രയും വലിയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല.. ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മൊത്തം മാറിപോയ്. ദേവേന്ദ്ര ഫഡ്നാവിസ് ജി മഹാരാഷ്ട്രയിൽ വീണ്ടും മുഖ്യമന്ത്രിയായ് അധികാരത്തിലേറി. ബിജെപിക്ക് കട്ട സപ്പോ൪ട്ട് നൽകിയതോ എൻസിപിയും..

ഇവരൊരു റോൾ മോഡൽ ആണേ

ഇവരൊരു റോൾ മോഡൽ ആണേ

കേരളത്തിൽ എൻസിപി എൽഡിഎഫ് ഒപ്പമാണേ.. മഹാരാഷ്ട്രയിൽ എൻസിപി ബിജെപിയോട് ഒപ്പമാണേ.. കേന്ദ്രത്തിൽ എൻസിപി കോൺഗ്രസ് യു പി എ യോട് ഒപ്പവും.. രാഷ്ട്രീയത്തിന് മനസ്സു വെച്ചാല് ഇത്രയും സാധ്യതയുണ്ടെന്ന് എൻ സി പി തെളിയിച്ചിരിക്കുന്നു. (എല്ലാ ഞാഞ്ഞൂൽ പാ൪ട്ടിക്കാ൪ക്കും ഇവരൊരു റോൾ മോഡൽ ആണേ)

ഇനി എങ്ങനെ ആശ്വസിപ്പിക്കും?

ഇനി എങ്ങനെ ആശ്വസിപ്പിക്കും?

ബിജെപി വിട്ടു വന്ന ശിവസേന കോൺഗ്രസ് പിന്തുണ ചോദിച്ചപ്പോൾ ഉടനെ തന്നെ കട്ട സപ്പോ൪ട്ട് കൊടുത്ത് മന്ത്രിസഭയിലും കൂടി, ഉപമുഖ്യമന്ത്രി പദവും ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ കോൺഗ്രസിന് ഇന്നീ ഗതി വരില്ലായിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര മന്ത്രിപദം വരെ രാജിവെച്ച ശിവസേനയെ കോൺഗ്രസ് ഇനി എങ്ങനെ ആശ്വസിപ്പിക്കും? അവരെ എങ്ങനെ അഭിമുഖീകരിക്കും?

കടിച്ചതും പോയി, പിടിച്ചതും പോയി

കടിച്ചതും പോയി, പിടിച്ചതും പോയി

ഒരു നല്ല നേതൃത്വവും, അമിത് ഷാ ജിയെ പോലെ തന്ത്രങ്ങള് ബുദ്ധിപൂ൪വ്വം മെനയുന്ന ഒരു നേതാവും ഇല്ലാത്ത കുഴപ്പമാണ് കോൺഗ്രസിന്. എത്രയോ ദിവസമായി ചർച്ചകൾ തുടങ്ങിയിട്ട്.. എന്നിട്ടും കോൺഗ്രസിന് ഒരു തീരുമാനത്തിൽ എത്താൻ പറ്റിയില്ല. രാഹുൽഗാന്ധി സ്ഥലത്ത് ഇല്ല എന്നു തോന്നുന്നു. ബിജെപിയെ മഹാരാഷ്ട്രയിൽ നിന്ന് മാറ്റി നിർത്താൻ കിട്ടിയ സുവ൪ണ്ണ അവസരമാണ് കോൺഗ്രസ് കളഞ്ഞു കുളിച്ചത്.പാവം ശിവസേനയ്ക്ക് കടിച്ചതും പോയി, പിടിച്ചതും പോയി.

ഇതെന്ത് മറിമായം

ഇതെന്ത് മറിമായം

(വാല് കഷ്ണം..രാവിലെ സർക്കാരുണ്ടാക്കാൻ ഉദ്ധവും കൂട്ടരും എഴുന്നേറ്റപ്പോൾ ഫട്നാവീസ് ജി മുഖ്യമന്ത്രി. ഇതെന്ത് മറിമായം.. രാത്രിയിൽ ഉറക്കത്തിനിടയിൽ എന്തോ ഇടിയും, മിന്നലുമൊക്കെ വന്നതേ ഓ൪മ്മയുള്ളു. ഒടുവിലത് ഇങ്ങനെയുമായ്... പോട്ടെ ഇനി 5 വ൪ഷത്തിനു ശേഷം വരുന്ന തെരഞ്ഞെടുപ്പില് തുടക്കം മുതലേ കോൺഗ്രസുമായ് സഖ്യമുണ്ടാക്കി ശിവസേന പൊരുതി ജയിക്കുവാ൯ ശ്രമിക്കട്ടെ. മതേതരത്വം ജയിക്കട്ടെ)

ഫേസ്ബുക്ക് പോസ്റ്റ്

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Santhosh Pandit's facebook post about developments in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X