Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിവധത്തെ അനുകൂലിച്ചു, ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചു; ജെഎന്‍യു വിസി കടുത്ത സംഘപരിവാര്‍ അനുഭാവി

ന്യൂദല്‍ഹി: ജെ എന്‍ യു വിസിയായി നിയമിതയായ ശാന്തിശ്രീ ധൂളിപുടി പണ്ഡിറ്റ് കടുത്ത സംഘപരിവാര്‍ അനുയായിയാണെന്ന് പരക്കെ വിമര്‍ശനം. മഹാത്മാ ഗാന്ധി വധത്തെ അനുകൂലിച്ചും ഗാന്ധി ഘാതകനായ നഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുമുള്ള ശാന്തിശ്രീയുടെ ട്വീറ്റുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ശാന്തിശ്രീഡി എന്ന വൈരിഫൈ ചെയ്യപ്പെടാത്ത അക്കൗണ്ടില്‍ നിന്നാണ് ഈ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ ഡിലീറ്റ് ചെയ്ത ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

59 കാരിയായ ശാന്തിശ്രീ ജെ എന്‍ യു വൈസ് ചാന്‍സലറാകുന്ന ആദ്യ വനിതയാണ്. ബി ജെ പിയുടെ രാഷ്ട്രീയ എതിരാളികളെയും ന്യൂനപക്ഷങ്ങളെയും കര്‍ഷക യൂണിയന്‍ നേതാക്കളെയും വിമര്‍ശിച്ചുള്ള ട്വീറ്റുകളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ട്വീറ്റില്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ 'ഇറ്റാലിയന്‍ റിമോട്ട് കണ്‍ട്രോള്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജെഎന്‍യു, ജാമിയ, സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നീ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് നിരോധിക്കണമെന്നും ശാന്തിശ്രീ ആവശ്യപ്പെട്ടിരുന്നു.

1

'ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ ഗാന്ധി വധം അല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന കാഴ്ച്ചപ്പാടിലേക്ക് ഗോഡ്സെ എത്തിച്ചേര്‍ന്നു'- മറ്റൊരു ട്വീറ്റ്. ജെഎന്‍യുവിലെ ഇടത് പ്രവര്‍ത്തകര്‍ 'നക്സല്‍ ജിഹാദികള്‍' ആണെന്നും 'ലവ്ജിഹാദ്' തടയാന്‍ മുസ്ലിം ഇതര വിഭാഗക്കാര്‍ കൈകോര്‍ക്കണമെന്നും ശാന്തിശ്രീ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ജെഎന്‍യുവിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് തൊട്ടു പിന്നാലെ, അക്കാദമിക് മികവിനും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുമുള്ള ലിംഗ സമത്വ അന്തരീക്ഷം ഒരുക്കുന്നതില്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അവര്‍ പറഞ്ഞു.

2

എന്നാല്‍ ശാന്തിശ്രീയുടെ പ്രസ്താവനയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ബി ജെ പി എം പി വരുണ്‍ ഗാന്ധി രംഗത്തെത്തി. പുതിയ ജെ എന്‍ യു വിസിയുടെ പത്രക്കുറിപ്പ് നിരക്ഷരതയുടെ ഒരു പ്രദര്‍ശനമാണെന്ന് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പത്രപ്രസ്താവനയിലെമ്പാടും വ്യാകരണപരമായ തെറ്റുകള്‍ നിറഞ്ഞതാണെന്ന് വരുണ്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത്തരം നിയമനങ്ങള്‍ നമ്മുടെ മനുഷ്യ മൂലധനത്തെയും യുവാക്കളുടെ ഭാവിയെയും തകര്‍ക്കുമെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി.

3

സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ പണ്ഡിറ്റ്, ജെ എന്‍ യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ജെ എന്‍ യുവില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എംഫിലും പിഎച്ച്ഡിയും നേടി. അഞ്ചുവര്‍ഷത്തേക്കാണ് ശാന്തിശ്രീയുടെ നിയമനം. എം ജഗദേശ് കുമാറിന്റെ പിന്‍ഗാമിയായാണ് അവരുടെ നിയമനം. റഷ്യയില്‍ ജനിച്ച ശാന്തിശ്രീയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ നിന്ന് 1983-ല്‍ ഹിസ്റ്ററിയിലും സോഷ്യല്‍ സൈക്കോളജിയിലും ഒന്നാം റാങ്കും സ്വര്‍ണമെഡലും നേടി ബിഎ കരസ്ഥമാക്കി.

4

അതേ കോളേജില്‍ നിന്ന് എം എയും രണ്ടാം റാങ്കും നേടി. തെലുങ്ക്, തമിഴ്, സംസ്‌കൃതം എന്നിവയുള്‍പ്പെടെ ആറ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. 1988ല്‍ ഗോവ സര്‍വകലാശാലയില്‍നിന്ന് അധ്യാപക ജീവിതം തുടങ്ങിയ ശാന്തിശ്രീ 1993-ല്‍ പുനെ സര്‍വകലാശാലയിലേക്ക് മാറി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു ജി സി.), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്(ഐ സി എസ് എസ് ആര്‍) എന്നിവടങ്ങളില്‍ അംഗമായിരുന്നു. വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ വിസിറ്റര്‍ പദവിയും വഹിച്ചിട്ടുണ്ട്. 1962- ല്‍ പഴയ സോവിയറ്റ് യൂണിയനിലെ ലെനിന്‍ ഗ്രാഡിലാണ് ശാന്തിശ്രീ ജനിച്ചത്. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും സിവില്‍ സെര്‍വന്റുമായിരുന്ന ദുലിപുടി ആജ്ഞനേയലുവിന്റെയും മുളമൂടി ആദിലക്ഷ്മിയുടെയും മകളാണ് ശാന്തിശ്രീ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+