കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുധിഷ്ഠിരന്‍' ചെയര്‍മാന്‍.... സന്തോഷ് ശിവന്‍ രാജിവച്ചു

Google Oneindia Malayalam News

മുംബൈ: രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളില്‍ ഒന്നായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേണിംഗ് കൗണ്‍സിലില്‍ നിന്ന് പ്രമുഖ സംവിധായകനും ഛായാഗ്രാഹകനും ആയ സന്തോഷ് ശിവന്‍ രാജിവച്ചു. ബിജെപി നേതാവും സീരിയല്‍ നടനും ആയ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.

ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയാക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും സമരത്തിലാണ്. രാഷ്ട്രീയ നിയമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Santosh Sivan

മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരന്റെ വേഷം അവതരിപ്പിച്ചാണ് ഗജേന്ദ്ര ചൗഹാന്‍ ശ്രദ്ധേയനായത്. എന്നാല്‍ ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉള്ള അടുത്ത ബന്ധമാണ് അദ്ദേഹത്തെ പൂനെ ഫിലിം ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്തെത്തിച്ചതെന്നാണ് പറയപ്പെടുന്നത്.

ബിജെപിയുടെ സാംസ്‌കാരിക വിഭാഗം ജോയിന്റെ സെക്രട്ടറിയായിരുന്നു ഗജേന്ദ്ര ചൗഹാന്‍. ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ പ്രത്യേക ക്ഷണിതാവും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിയാണയിലെ ബിജെപിയുടെ മുഖ്യ പ്രചാരകനും ഇദ്ദേഹം തന്നെ ആയിരുന്നു.

സിനിമ മേഖലയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, യു ആര്‍ അനന്തമൂര്‍ത്തി തുടങ്ങിയവര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.

English summary
Santosh Sivan resigned from Pune Film Institute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X