Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുമുഅ നമസ്‌ക്കാരം നടത്തുന്നയിടത്ത് പൂജ നടത്തി ഹിന്ദുത്വ സംഘടന, പങ്കെടുത്ത് ബിജെപി നേതാവ് കപിൽ മിശ്രയും

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌ക്കാരം നടത്തിയിരുന്ന സ്ഥലത്ത് പൂജ നടത്തി ഹിന്ദുത്വ സംഘടന. ഗുഡ്ഗാവ് സെക്ടര്‍ 12ലെ സ്ഥലത്താണ് സന്‍യുക്ത് ഹിന്ദു സംഘര്‍ഷ് സമിതി ഗോവര്‍ധന്‍ പൂജ നടത്തിയത്. ബിജെപി നേതാവ് കപില്‍ മിശ്ര പൂജയില്‍ പങ്കെടുത്തു. രണ്ടാഴ്ചകളായി തീവ്ര വലതുപക്ഷ സംഘടനകളില്‍ നിന്നും ഈ പ്രദേശത്ത് ജുമുഅ നമസ്‌ക്കാരം നടത്തുന്നതിന് എതിര്‍പ്പുകള്‍ നേരിട്ട് വരികയായിരുന്നു. പോലീസ് സംരക്ഷണത്തില്‍ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ പ്രാര്‍ത്ഥന നടത്തിയത്.

അമല പോളിന്റെ ഹോട്ട് ദീപാവലി ലുക്ക്, ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ മാസം അവസാനം 26 പേരുടെ സംഘം ഇവിടെ നമസ്‌ക്കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനയുടെ ആളുകള്‍ ആണ് പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് പ്രശ്‌നത്തില്‍ പോലീസ് ഇടപെടുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. വെള്ളിയാഴ്ച ഇവിടെ നടന്ന ഗോവര്‍ധ പൂജയില്‍ ഇവരടക്കം പങ്കെടുത്തിരുന്നു.

77

പൊതുസ്ഥലങ്ങളില്‍ ജുമുഅ നമസ്‌ക്കാരം നടത്തുന്നതിന് എതിരെ അതേ സ്ഥലത്ത് ഗോവര്‍ധന്‍ പൂജ നടത്തുമെന്ന് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാര്‍ത്ഥന മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തയ്യാറാണ് എന്ന് മുസ്ലീം സമുദായത്തിലെ പ്രതിനിധികള്‍ വ്യക്തമാക്കി. നഗരത്തിലെ എട്ട് സ്ഥലങ്ങളില്‍ ജുമുഅ നമസ്‌ക്കാരത്തിനുളള അനുമതി ഗുഡ്ഗാവ് ഭരണകൂടം നിഷേധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പ്രദേശവാസികളില്‍ നിന്നും ചില റെസിഡന്‍സ് അസോസിയേഷനുകളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഗുഡ്ഗാവ് പോലീസ് വ്യക്തമാക്കി.

റോഡുകള്‍ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്ന് ഗോവര്‍ധന്‍ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവേ കപില്‍ മിശ്ര പറഞ്ഞു. അത് നമ്മള്‍ ഷഹീന്‍ ബാഗില്‍ കണ്ടതാണ്. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്താണ് അവര്‍ നാടകം നടത്തിയത്. എന്നിട്ട് പൗരത്വ നിയമം പിന്‍വലിച്ചോ. റോഡുകള്‍ തടയുമ്പോള്‍ നഗരവും രാജ്യവും തന്നെയാണ് നിശ്ചലമാകുന്നത്. ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യമായ അവകാശമാണ് ഉളളത്. റോഡുകള്‍ തടയുന്നത് ഒരു മതവിഭാഗത്തിനും ചെയ്യാവുന്നതല്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കാനുളള നീക്കമാണ് റോഡുകള്‍ തടയുന്നത് എന്നും കപില്‍ മിശ്ര പറഞ്ഞു.

റോഡുകള്‍ യാത്രക്കാര്‍ക്കും ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും സ്‌കൂളുകളിലേക്കും അടക്കം പോകുന്നവര്‍ക്ക് അവകാശപ്പെട്ടതാണ്. പ്രദേശവാസികള്‍ എതിര്‍പ്പ് ഉയര്‍ത്തിയാല്‍ പിന്നെ റോഡില്‍ ഇരിക്കാനും തടസ്സമുണ്ടാക്കാനും ആര്‍ക്കും ഭരണഘടന അനുവാദം നല്‍കുന്നില്ല. പുറത്ത് നിന്നുളള ആളുകള്‍ വരെ ഗുഡ്ഗാവില്‍ വന്ന് പ്രാര്‍ത്ഥന നടത്തുന്നുണ്ടെന്നും പ്രാര്‍ത്ഥിക്കാനുളള സ്ഥലം വഖഫ് ബോര്‍ഡ് നല്‍കട്ടെ എന്നും കപില്‍ മിശ്ര പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+