കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ എസ്എപി ജീവനക്കാര്‍ക്ക് പന്നിപ്പനി: ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചത് രണ്ടാഴ്ചത്തേക്ക്!!

  • By S Swetha
Google Oneindia Malayalam News

ബംഗളൂരു: ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എപിയുടെ ബംഗളൂരു ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസുകള്‍ അടച്ചിട്ടു. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം എടുക്കാന്‍ കമ്പനി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കമ്പനി അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 20 മുതല്‍ 28 വരെ ജീവനക്കാര്‍ ഓഫീസിലേക്ക് വരരുതെന്ന് അറിയിപ്പും നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ഇക്കോവേള്‍ഡില്‍ സ്ഥിതി ചെയ്യുന്ന എസ്എപിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത് ബാക്കിയുള്ള ജീവനക്കാര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഇപ്രകാരമാണ് കമ്പനിയുടെ അറിയിപ്പ്.

ഒരാളെയെങ്കിലും വന്ധ്യംകരണത്തിന് എത്തിക്കുക; അല്ലെങ്കില്‍ വിരമിക്കലിന് തയ്യാറാകുക: ഉത്തരവ് ഒരാളെയെങ്കിലും വന്ധ്യംകരണത്തിന് എത്തിക്കുക; അല്ലെങ്കില്‍ വിരമിക്കലിന് തയ്യാറാകുക: ഉത്തരവ്

ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യത്തിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കമ്പനിയുടെ ബംഗളൂരു, ഗുഡ്ഗാവ്, മുംബൈ എന്നിവിടങ്ങളിലുടനീളമുള്ള എല്ലാ ഓഫീസുകളും ശുചീകരണത്തിനായി അടച്ചിരിക്കുന്നതായും. കൂടുതല്‍ അറിയിപ്പുണ്ടാകുന്നത് വരെ ഈ ഓഫീസുകളിലെ എല്ലാ ജീവനക്കാരും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യണം. ജീവനക്കാര്‍ക്കോ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കോ ജലദോഷത്തിന്റെയോ പനിയുടെയോ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. രോഗം ബാധിച്ച സഹപ്രവര്‍ത്തകരുമായി ആരാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ വിശദമായ ഒരു പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു.

sap2323-1582

പനി, ജലദോഷം, തൊണ്ടവേദന എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്ണിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. അതേസമയം വൈറല്‍ ന്യൂമോണിയയുടെ സ്വഭാവമുള്ള ഈ അസുഖം ആരോഗ്യമുള്ള ചെറുപ്പക്കാരില്‍ ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്നു. എല്ലാ ശൈത്യകാലത്തും ഇന്ത്യയെ ബാധിക്കുന്ന വൈറല്‍ രോഗമാണ് പന്നിപ്പനി. 2014-15ല്‍ ഇന്ത്യയില്‍ 31000 ത്തിലധികം പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 2000ത്തിലധികം ആളുകള്‍ക്കാണ് മരണം സംഭവിച്ചത്.

English summary
SAP office closes for a week 2 employees of SAP India test positive for swine flu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X