Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്‌ന ചൗധരി സോണിയയെ പോലെ നര്‍ത്തകി.... രാഹുല്‍ അവരെ വിവാഹം കഴിക്കട്ടെയെന്ന് ബിജെപി എംഎല്‍എ

ദില്ലി: ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് വിവാദ പ്രസ്താവനകളുമായി വാര്‍ത്തകളില്‍ നിറയാറുള്ള നേതാവാണ്. നേരത്തെ മായാവതിക്കെതിരെ തരംതാണ സെക്‌സിസ്റ്റ് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു എംഎല്‍എ. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയുമാണ് തരംതാണ പരാമര്‍ങ്ങള്‍ കൊണ്ട് അദ്ദേഹം അപമാനിച്ചിരിക്കുന്നത്. സോണിയാ ഗാന്ധി ഇറ്റലിയില്‍ നര്‍ത്തികയായിരുന്നുവെന്നും സപ്‌ന ചൗധരിയെ കോണ്‍ഗ്രസില്‍ ചേര്‍ത്തതോടെ രാജീവ് ഗാന്ധി ചെയ്ത പോലെ രാഹുലിന് ഇവരെ വിവാഹം ചെയ്യാമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

1

ഹരിയാനയിലെ പ്രമുഖ നടിയും നര്‍ത്തകിയുമായ സപ്‌ന ചൗധരി കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. സപ്നയെ പോലുള്ള നര്‍ത്തകിയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയത് വഴി സ്വന്തം കുടുംബത്തിന്റെ പാരമ്പര്യം ഉയര്‍ത്തി പിടിക്കുകയാണ് രാഹുലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. സോണിയ നര്‍ത്തകിയായിരുന്നിട്ടും രാജീവ് അവരെ സ്വന്തമാക്കി. ആ വഴി രാഹുലും പിന്തുടരട്ടെ.

ഇന്ത്യന്‍ രാഷ്ട്രീയം ഒരിക്കലു മാദക നൃത്തം കളിക്കുന്നവരെ അംഗീകരിക്കില്ല. സത്യസന്ധനും ആദര്‍ധീരനുമായ പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്കുണ്ട്. അദ്ദേഹത്തിനെതിരെ ഇത്തരക്കാരെ മത്സരിപ്പിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത്. മാന്യതയുള്ള രാഷ്ട്രീയത്തെയാണ് ജനങ്ങള്‍ക്ക് വേണ്ടിയാണ്. കോണ്‍ഗ്രസിന് ആകെ ചെയ്യാനുള്ളത് രാഹുലിനെ സപ്‌ന ചൗധരിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുക എന്നതാണ്. ഒരു വീട്ടില്‍ ഒരേ ജോലി ചെയ്യുന്ന രണ്ട് പേര്‍ ഉണ്ടാവുമെന്നും എംഎല്‍എ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് നര്‍ത്തകിമാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. നേരത്തെ മായാവതിക്കെതിരെയും സിംഗ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അവര്‍ ദിവസവും ഫേഷ്യല്‍ ചെയ്യുന്നവരാണ്. മുടി കളര്‍ ചെയ്യാറുമുണ്ട്. അങ്ങനെയുള്ള ഒരാള്‍ക്ക് മോദിയെ വിമര്‍ശിക്കാന്‍ യാതൊരു അര്‍ഹതയും ഇല്ലെന്നായിരുന്നു പരാമര്‍ശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+