Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ബന്ധം പരസ്യമാക്കി താരങ്ങള്‍; ദില്ലിയില്‍ ഒത്തുകൂടി പ്രമുഖര്‍, ബോണി കപൂറും സപ്‌നയുമടക്കം

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ ചില മുഖങ്ങള്‍ പ്രചാരണത്തില്‍ തെളിയുന്നു. ബിജെപിയുമായുള്ള ബന്ധം പരസ്യമാക്കിയിരിക്കുകയാണ് ഒട്ടേറെ താരങ്ങള്‍. രാഷ്ട്രീയ പക്ഷപാതിത്വം പരസ്യമായി പ്രകടിപ്പിക്കാന്‍ താരങ്ങള്‍ ധൈര്യം കാണിച്ചുവെന്നും പറയാം. സണ്ണി ഡിയോള്‍ ഉള്‍പ്പെടെയുള്ള ചില സിനിമാ താരങ്ങള്‍ ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നുണ്ട്.

കേരളത്തില്‍ സുരേഷ് ഗോപിയും ഭീമന്‍ രഘുവും കൊല്ലം തുളസി, രാജസേനന്‍, ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരും ബിജെപി ബന്ധം പരസ്യമാക്കിയിരുന്നു. ദേശീയതലത്തില്‍ സപ്‌ന ചൗധരി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളാണ് ബിജെപി നടത്തിയ ദില്ലിയിലെ പരിപാടിക്ക് എത്തിയത്. സെലിബ്രിറ്റികളെ ഇറക്കി വോട്ട് നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 സൂപ്പര്‍ സ്റ്റേജ് പെര്‍ഫോമര്‍

സൂപ്പര്‍ സ്റ്റേജ് പെര്‍ഫോമര്‍

ഹരിയാനയിലെ സൂപ്പര്‍ സ്റ്റേജ് പെര്‍ഫോമറാണ് സപ്‌ന ചൗധരി. അവരുടെ ഓരോ വീഡിയോകളും ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. സപ്‌ന ചൗധരി പാര്‍ട്ടിയില്‍ നില്‍ക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു.

നിര്‍മാതാവ് ബോണി കപൂര്‍

നിര്‍മാതാവ് ബോണി കപൂര്‍

ബോളിവുഡ് സിനിമാ നിര്‍മാതാവ് ബോണി കപൂറും ദില്ലിയിലെ ബിജെപി പരിപാടിക്കെത്തി. അദ്ദേഹം പരസ്യമായി രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാത്ത വ്യക്തിയാണ്. ദില്ലിയില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ തേടിയാണ് ബിജെപി സെലിബ്രിറ്റികളെ വിളിച്ചുചേര്‍ത്തത്.

 കോണ്‍ഗ്രസില്‍ ചേര്‍ന്ന സപ്ന!!

കോണ്‍ഗ്രസില്‍ ചേര്‍ന്ന സപ്ന!!

സപ്‌ന ചൗധരിയുടെ കാര്യം വളരെ വിചിത്രമാണ്. അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വാര്‍ത്ത വന്നിരുന്നു. പിന്നീട് അവര്‍ തന്നെ നിഷേധിച്ചു. തൊട്ടുപിന്നാലെയാണ് ബിജെപി നേതാക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്.

മനോജ് തിവാരിക്കൊപ്പം

മനോജ് തിവാരിക്കൊപ്പം

ബിജെപി നേതാവ് മനോജ് തിവാരിക്കൊപ്പം പത്രിക സമര്‍പ്പിക്കാന്‍ സപ്‌ന ചൗധരിയും എത്തിയിരുന്നു. റോഡ് ഷോയിലും പങ്കെടുത്തു. നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് മനോജ് തിവാരി.

 ബോണി കപൂര്‍ പറയുന്നു

ബോണി കപൂര്‍ പറയുന്നു

അന്തരിച്ച ബോളിവുഡ് നായിക ശ്രീദേവിയുടെ ഭര്‍ത്താവാണ് ബോണി കപൂര്‍. ഒട്ടേറെ ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇദ്ദേഹത്തിന് പുറമെ നടന്‍ മനോജ് ജോഷിയും ബിജെപിയുടെ പരിപാടിക്കെത്തി.

നടി ജയപ്രദയും

നടി ജയപ്രദയും

നടി ജയപ്രദയും ദില്ലിയിലെ സെലിബ്രിറ്റി യോഗത്തിന് എത്തിയിരുന്നു. നേരത്തെ എസ്പിയിലായിരുന്ന അവര്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂരില്‍ എസ്പി നേതാവ് അസംഖാനെതിരെ അവര്‍ മല്‍സരിക്കുന്നുണ്ട്.

വിവേക് ഒബ്രോയ് പ്രചാരണത്തിന്

വിവേക് ഒബ്രോയ് പ്രചാരണത്തിന്

ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്വിയുടെ ചിത്രമായ റാം കി ജന്മഭൂമിയില്‍ പ്രധാന വേഷമിട്ടത് മനോജ് ജോഷിയായിരുന്നു. ദില്ലിയിലെ ബിജെപി പ്രചാരണത്തിന് നടന്‍ വിവേക് ഒബ്രോയി പങ്കെടുത്തിട്ടുണ്ട്. ദില്ലിയില്‍ വോട്ടെടുപ്പ് അടുത്ത ഘട്ടത്തിലാണ്. ഈ മാസം 19നാണ് അന്തിമഘട്ട വോട്ടെടുപ്പ് . ഫലം 23ന് അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+