Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്‌ന ചൗധരി ബിജെപി വേദിയില്‍.... മനോജ് തിവാരിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന, കോണ്‍ഗ്രസിന് തിരിച്ചടി!!

ദില്ലി: നടിയും ഡാന്‍സറുമായ സപ്‌ന ചൗധരി ബിജെപി വേദിയില്‍. അപ്രതീക്ഷിതമായിട്ടാണ് അവര്‍ ബിജെപിയില്‍ പ്രചാരണത്തിനായി എത്തിയത്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മനോജ് തിവാരിയുടെ റോഡ് ഷോയിലാണ് അവര്‍ പങ്കെടുത്തത്. നേരത്തെ പ്രിയങ്ക ഗാന്ധി സപ്‌ന ചൗധരിയെ കാണുകയും, അവര്‍ കോണ്‍ഗ്രസ് ചേര്‍ന്നെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അവര്‍ ഇക്കാര്യം തള്ളിക്കളഞ്ഞു.

1

അതേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് അവര്‍ നേരത്തെ തന്നെ മനോജ് തിവാരിയെ കണ്ടിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ റാലിയിലും കൂടി പങ്കെടുത്തിരിക്കുകയാണ്. ഇതോടെ സപ്‌ന ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം അവര്‍ തള്ളുന്നുണ്ട്. താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. പ്രചാരണത്തിനായി എത്തിയത് മനോജ് തിവാരി എന്റെ നല്ല സുഹൃത്തായത് കൊണ്ടാണെന്നും സപ്‌ന ചൗധരി പറഞ്ഞു.

ബിഗ് ബോസിലെ പ്രശസ്ത താരമാണ് സപ്‌ന ചൗധരി. പ്രശസ്ത നര്‍ത്തകിയുമാണ് അവര്‍. അതേസമയം ബിജെപി നേതാക്കള്‍ അവരെ മുമ്പ് പല രീതിയില്‍ അധിക്ഷേപിച്ചിരുന്നു. സപ്‌ന ചൗധരി നര്‍ത്തകിയായത് കൊണ്ട് രാഹുല്‍ ഗാന്ധി അവരെ വിവാഹം കഴിക്കട്ടെയെന്നും സോണിയ ഗാന്ധിയും മുമ്പ് ബാറിലെ നര്‍ത്തകിയായിരുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞിരുന്നു. അതേസമയം ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു സപ്‌ന.

മനോജ് തിവാരി നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷീലാ ദീക്ഷിതിനെയാണ് നേരിടുന്നത്. അതേസമയം സപ്‌ന ചൗധരിയെ ഹേമ മാലിനിക്കെതിരെ മഥുരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രിയങ്ക ഗാന്ധിയും തന്റെ സുഹൃത്താണെന്നും, എന്നാല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+