കോണ്‍ഗ്രസ് പ്രചരണം പൊളിഞ്ഞു! നര്‍ത്തകി സപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല
ദില്ലി: കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയില്‍ മറുപടിയുമായി പ്രശസ്ത നര്‍ത്തകി സപ്നാ ചൗധരി.താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സ്വപ്ന ചൗധരി പറഞ്ഞു. താന്‍ ഒരു കലാകാരിയാണ്. എല്ലാ രാശ്ട്രീയ പാര്‍ട്ടികളും തനിക്ക് ഒരുപോലെയാണെന്നും സപ്ന പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടേയും പ്രചരണത്തിന് വേണ്ടി ഇറങ്ങില്ല, പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അസംബന്ധമാണെന്നും അവര്‍ വ്യക്തമാക്കി. ഹരിയാനയില്‍ നിന്നുള്ള പ്രമുഖ നര്‍ത്തകിയും പാട്ടുകാരിയുമായ സപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പ്രചരിച്ചത്. ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര റാഥിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതെന്നും തൊട്ടുപിന്നാലെ പ്രിയങ്കാ ഗാന്ധിയുമായും അവര്‍ ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇവര്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പം നില്ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.എന്നാല്‍ പ്രിയങ്കയ്ക്കൊപ്പം നില്ക്കുന്ന ചിത്രം മുന്‍പ് ഒരിക്കല്‍ എടുത്തതാണെന്ന് സപ്ന വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ചേര്‍ന്ന സപ്ന ബിജെപിയുടെ ഹേമാ മാലിനിക്കെതിരെ മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
അതേസമയം സപ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സപ്നയെ അധിക്ഷേപിച്ച് ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധി ഇറ്റലിയില്‍ നര്ത്തികയായിരുന്നുവെന്നും സപ്ന ചൗധരിയെ കോണ്‍ഗ്രസില്‍ ചേര്‍ത്തതോടെ രാജീവ് ഗാന്ധി ചെയ്ത പോലെ രാഹുലിന് ഇവരെ വിവാഹം ചെയ്യാമെന്നുമായിരുന്നു ബിജെപി നേതാവായ സുരേന്ദ്ര സിംഗ് അധിക്ഷേപിച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications