കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഥുരയില്‍ ഹേമമാലിനിയെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് തുറപ്പു ചീട്ട്; സ്വപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേരുന്നു

Google Oneindia Malayalam News

ദില്ലി: ഹരിയാനയിലെ പ്രമുഖ സ്റ്റേജ് അവതാരകയായ സ്വപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. അടുത്ത ദിവസം തന്നെ സ്വപ്ന ചൗധരി കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

<strong>സിപിഎമ്മിന് കേരളം മാത്രം നോക്കിയാല്‍ മതി, ബിജെപിക്ക് അങ്ങനെയല്ല; പരിഹാസവുമായി കുമ്മനം</strong>സിപിഎമ്മിന് കേരളം മാത്രം നോക്കിയാല്‍ മതി, ബിജെപിക്ക് അങ്ങനെയല്ല; പരിഹാസവുമായി കുമ്മനം

പാര്‍ട്ടയില്‍ ചേരുന്ന താരത്തിന് ലോക്സഭ ടിക്കറ്റ് നല്‍കാനും കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മഥുര സീറ്റില്‍ ബോളിവുഡ് താരം ഹേമമാലിനിക്കെതിരെ സ്വപ്ന ചൗധരിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

സ്വപ്നയുടെ സ്ഥാനാര്‍ത്ഥിത്വം

സ്വപ്നയുടെ സ്ഥാനാര്‍ത്ഥിത്വം

ജാട്ട് സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ സ്വപ്നയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാവും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എതാനും മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി സ്വപ്ന ചൗധരി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

മത്സരിക്കാനില്ല

മത്സരിക്കാനില്ല

അതേസമയം ഹരിയാനയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ ഇതുവരെ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നതും പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളുമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്

ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലോക്സഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ പിന്തിരിയാന്‍ കാരണം.

സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി

സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. മത്സരിക്കാന്‍ തയ്യാറല്ലെന്ന നിലപാട് പല മുതിര്‍ന്ന നേതാക്കളും കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു.

മത്സരിക്കും

മത്സരിക്കും

ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ സിസ്ര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് തീരുമാനമാനിച്ചിട്ടുണ്ട്. ഭൂപീന്ദര്‍ സിങ് ഹൂഡ ഉള്‍പ്പടേയുള്ള നേതാക്കള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പാണ് നോട്ടം.

അധികാരത്തില്‍ നിന്ന് താഴെ ഇറക്കും

അധികാരത്തില്‍ നിന്ന് താഴെ ഇറക്കും

വര്‍ഷാവസാനം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി പദമാണ് പല മുതിര്‍ന്ന നേതാക്കളും ലക്ഷ്യമിടുന്നത്.

പ്രധാന്യം കുറച്ചു കാണരുത്

പ്രധാന്യം കുറച്ചു കാണരുത്

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിമുഖത കാണിക്കുന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാട് ഹൈക്കമാന്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിനെ പ്രധാന്യം കുറച്ചു കാണരുതെന്നാണ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ദില്ലിയില്‍

ദില്ലിയില്‍

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതാക്കള്‍ അടുത്ത ദിവസം ദില്ലിയില്‍ എത്തുന്നുണ്ട്. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നവീന്‍ ജിന്‍ഡാല്‍, കുല്‍ദീപ് ശര്‍മ്മ, കുമാരി ശെല്‍ജ എന്നിവര്‍ക്കുമേല്‍ എഐസിസി സമ്മര്‍ദ്ദം ചെലുത്തും.

പത്ത് സീറ്റുകള്‍‍

പത്ത് സീറ്റുകള്‍‍

പത്ത് ലോക്സഭാ സീറ്റുകളാണ് ഹരിയാനയില്‍ ഉള്ളത്. 2014 തിരഞ്ഞെടുപ്പില്‍ പത്തില്‍ ഏഴു സീറ്റുകളിലും ബിജെപിയായിരന്നു ജയിച്ചത്. രണ്ട് സീറ്റുകള്‍ ഐഎന്‍എല്‍ഡിയും സ്വന്തമാക്കി. ഒരു സീറ്റ് മാത്രമായിരുന്നു അന്ന് കോണ്‍ഗ്രസിന് ലഭിച്ചത്.

English summary
Sapna Choudhary likely to join Congress, may contest from Mathura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X