Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് നടി വൈഭവി ഉപാധ്യായ കൊല്ലപ്പെട്ടു; അപകടം കാർ കൊക്കയിലേക്ക് മറിഞ്ഞ്

പ്രശസ്ത ടെലിവിഷന്‍ അവതാരകയും ബോളിവുഡ് നടിയുമായ വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സാരാഭായ് വേഴ്‌സസ് സാരാഭായി എന്ന സിറ്റ്‌കോം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വൈഭവി ഉപാധ്യായ. നിര്‍മാതാവും നടനുമായ ജെഡി മജീതിയ നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ഏറെ അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയാണ് ഇതെന്നാണ് ജെഡി മജീതിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'ജീവിതം വളരെ പ്രവചനാതീതമാണ്. സാരാഭായി വേഴ്സ് സാരാഭായിയുടെ ജാസ്മിൻ എന്നറിയപ്പെടുന്ന വളരെ നല്ല നടിയും പ്രിയ സുഹൃത്തുമായ വൈഭവി ഉപാധ്യായ അന്തരിച്ചു. അവൾ വടക്ക് ഒരു അപകടത്തിൽപ്പെട്ടു. നാളെ രാവിലെ 11 മണിയോടെ അന്ത്യകർമങ്ങൾക്കായി കുടുംബം അവളുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവരും. ആർഐപി വൈഭവി- ജെഡി മജീതിയ കുറിച്ചു.

vaibhavi-

ചൊവ്വാഴ്ച പുലർച്ചെ ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയത്. വളവ് തിരിയുന്നതിനിടെ താരം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ നടിക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായതായുള്ള റിപ്പോർട്ടുകളുണ്ട്. ഹിമാചല്‍ പ്രദേശില്‍ നിന്നും നടപടികള്‍ പൂർത്തിയാക്കി മുംബൈയിലേക്ക് എത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം സംസ്കരിക്കും.

സിഐഡി, അദാലത് എന്നീ സിറ്റ്‌കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും അഭിനയിച്ച താരം ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തിയ ഛപക് എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. 'തിമിർ' (2023) എന്നീ ചിത്രത്തിലും വൈഭവി അഭിനയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളിലും താരം പ്രവർത്തിച്ച് വരുന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

താരത്തിന്റെ മരണത്തില്‍ അനുസ്മരണവുമായി നിരവധി താരങ്ങളും രംഗത്ത് വന്നു. "ഇത് അംഗീകരിക്കാനാവുന്നില്ല .. വളരെ പെട്ടന്ന് അവള്‍ പോയി, ഇത് വിശ്വസിക്കാൻ കഴിയുന്നില്ല"- സാരാഭായ് വേഴ്സ് സാരാഭായി എന്ന ജനപ്രിയ സിറ്റ്‌കോമിൽ മോനിഷയുടെ വേഷം അവതരിപ്പിച്ച രൂപാലി ഗാംഗുലി ജെഡി മജീതിയയുടെ ട്വീറ്റ് പങ്കിട്ടുകൊണ്ട് കുറിച്ചു.

"സാരാഭായി വേഴ്സസ് സാരാഭായി എന്ന സീരിയലിലെ ജാസ്മിൻ എന്ന വൈഭവി ഉപാധ്യായ ഒരു മികച്ച നടിയും സഹപ്രവർത്തകയുമായിരുന്നു. ഇന്നലെ അവള്‍ സ്വർഗീയ വാസസ്ഥലത്തേക്ക് പോയി. സാരാഭായി വേഴ്സസ് സാരാഭായി ടീം മുഴുവൻ ഞെട്ടലിലാണ്. ഓം ശാന്തി."- മറ്റൊരു സാരാഭായ് വേഴ്സസ് സാരാഭായി താരമായ സതീഷ് ഷായും ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+