ശാരദ തട്ടിപ്പ്: തൃണമൂല്‍ എംപിയെ സിബിഐ ചോദ്യം ചെയ്യാനൊരുങ്ങുന്നു
കൊല്‍ക്കത്ത: ഏറെ വിവാദമായ ശാരദ ഫണ്ട് തട്ടിപ്പ് അഴിമതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഹമ്മദ് ഹസന്‍ ഇമ്രാനെ സിബിഐ ചോദ്യം ചെയ്യും . ശാരദ അഴിമതി കേസില്‍ ആരോപണ വിധേയനാണ് ഇമ്രാന്‍ . അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇമ്രാനെ ചോദ്യം ചെയ്തിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശാരദ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ ചോദ്യം ചെയ്തത്. ബംഗാളിലെ പല പ്രമുഖ നേതാക്കളും ശാരദ അഴിമതി കേസ് പൂഴ്ത്തുന്നത് വേണ്ടി ശ്രമിയ്ക്കുകയാണെന്ന് സീരിയസ് ഫ്രോഡ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) പറയുന്നു . തങ്ങളുടെ റിപ്പോര്‍ട്ടിലാണ് കേസ് മുക്കാന്‍ ഉന്നതര്‍ ശ്രമിയ്ക്കുന്നതായി എസ് എഫ് ഇ ഒ പറയുന്നത്.

ഒട്ടേറെ നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നും എസ്എഫ്‌ഐഒ പറയുന്നു. അന്വേഷണത്തിന് വേണ്ട യാതൊരു സഹകരണവും ഭരണപക്ഷത്ത് നിന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും എസ്എഫ്‌ഐഒ പറയുന്നു. ഒട്ടേറെ നിര്‍ണായക വിവരങ്ങളാണ് എസ്എഫ്ഐഒയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഭരണപക്ഷമായ തൃണമൂല്‍ തന്നെയാണ് ശാരദ തട്ടിപ്പ് കേസില്‍ വിവാദത്തിലായത് .












Click it and Unblock the Notifications