കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായിക അപര്‍ണ സെന്നിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

  • By Gokul
Google Oneindia Malayalam News

ദില്ലി: വിവാദമായ ശാരദ ചിട്ടി തട്ടിപ്പുകേസില്‍ പ്രശസ്ത സംവിധായിക അപര്‍ണ സെന്നിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. ശാരദ ഗ്രൂപ്പ് തലവന്‍ സുദീപ്ത സെന്നുമായി അടുത്തബന്ധമാണ് അപര്‍ണാ സെന്നിനുള്ളത്. മാത്രമല്ല, ശാരദ ഗ്രൂപ്പിന്റ ഉടമസ്ഥതയിലുണ്ടായിരുന്ന പരാമ മാസികയുടെ എഡിറ്ററുമായിരുന്നു ഇവര്‍. ഈ ബന്ധത്തെ തുടര്‍ന്നാണ് അപര്‍ണ സെന്നിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.

നേരത്തെ ബോളിവുഡ് നടനും എംപിയുമായ മിഥുന്‍ ചക്രവര്‍ത്തിയെയും എന്‍ഫോഴ്‌സ്‌മെന്‍ ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ശാരദ ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടായിരുന്ന മിഥുന്‍ ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസിഡറുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ നേതൃത്വത്തില്‍ ശനിയാഴ്ച 56 പ്രമുഖ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി.

aparna-sen

ഒഡിഷയിലെ 54 കേന്ദ്രങ്ങളിലും മുംബൈയിലെ രണ്ടു കേന്ദ്രങ്ങളിലുമായിരുന്നു റെയ്ഡ്. ഒഡിഷ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആശീര്‍വാദ് ബഹ്‌റ, ബിജു ജനതാദള്‍ എം.എല്‍.എ പ്രവത ത്രിപാഠി, ഒഡിഷയിലെ പ്രാദേശിക പത്രമുടമ ബികാശ് സെയ്ന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സംഭിക് കുണ്ഡ്യ എന്നിവരുടെ വീടുകളും ഓഫിസുകളും സി.ബി.ഐ റെയ്ഡ് ചെയ്തതില്‍പ്പെടുന്നു.

ബംഗാള്‍, ഒഡിഷ, അസം എന്നീ മൂന്നു സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് സാധാരണക്കാരായ ആളുകളില്‍ നിന്നായി ഏകദേശം 10,000 കോടി രൂപയാണ് ശാരദ ഗ്രൂപ്പ് തട്ടിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ക്ക് അടുത്ത ബന്ധമുള്ളതുകൊണ്ടുതന്നെ കേസ് പല ഘട്ടത്തിലും ഇഴഞ്ഞു നീങ്ങുകയായിരുന്നു. സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് എന്നിവയുടെ സംയുക്ത നീക്കങ്ങളിലൂടെയാണ് ഇപ്പോള്‍ കേസ് മുന്നോട്ടുപോകുന്നത്.

English summary
Saradha scam Filmmaker Aparna Sen questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X