കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാരദ ചിട്ടി തട്ടിപ്പ്: രാജീവ് കുമാർ സിബിഐയ്ക്ക് മുമ്പാകെ ഹാജരായില്ല, നീക്കം അറസ്റ്റ് ഭയന്ന്...

Google Oneindia Malayalam News

കൊൽക്കത്ത: മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ സിബിഐയ്ക്ക് മുമ്പാകെ ഹാജരായില്ല. ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ കത്ത് നൽകിയത്.

വിദേശത്തെ നിക്ഷേപം, മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിന്റെ നോട്ടീസെന്ന് റിപ്പോർട്ട്വിദേശത്തെ നിക്ഷേപം, മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിന്റെ നോട്ടീസെന്ന് റിപ്പോർട്ട്

അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുന്ന ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഹാജരാവാൻ സിബിഐ നിർദേശിച്ചത്. ശാരദാ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു. പിന്നീടാണ് കേസ് സുപ്രീം കോടതി സിബിഐക്ക് നൽകിയത്. കുറ്റവാളികൾക്കെതിരായ തെളിവുകൾ നശിപ്പിച്ചുവെന്നാണ് രാജീവ് കുമാറിനെതിരെയുള്ള ആരോപണം.

ഹാജരാവാൻ നിർദേശം

ഹാജരാവാൻ നിർദേശം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനെതിരെ കുരുക്ക് മുറുക്കി സിബിഐയാണ് രംഗത്തെത്തിയിട്ടുള്ളത്. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല സംരക്ഷണം കൊൽക്കത്ത ഹൈക്കോടതി നീക്കിയതിന് പിന്നാലെ സിബിഐ ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് നൽകുകയായിരുന്നു. ശനിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദേശം.

രാജീവ് കുമാറിന് ഇടക്കാല സംരക്ഷണം നൽകുന്നത് നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഇതോടെ ഏത് സമയവും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്. ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചുവെന്നാണ് സിബിഐ ഉന്നയിക്കുന്ന ആരോപണം.

കൂടുതൽ സമയം ആവശ്യപ്പെട്ടു

കൂടുതൽ സമയം ആവശ്യപ്പെട്ടു

ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐക്ക് മുമ്പാകെ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് രാജീവ് കുമാർ. സിബിഐയ്ക്ക് അയച്ച ഇമെയിലിലാണ് അദ്ദേഹം സമയം ആവശ്യപ്പെട്ടിട്ടുള്ളത്. 2500 കോടിയുടെ ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ ഹാജരാവാതിരുന്നതിന് പിന്നാലെയാണ് സമയം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസിക്ക് ഇമെയിൽ അയച്ചത്. കേസിൽ രാജീവ് കുമാറിന്റെ അഭിഭാഷകൻ വൈജെ ദസ്തൂറിനെ സിബിഐ സംഘം കണ്ടിരുന്നു. സിബിഐ അദ്ദേഹത്തിനെതിരെ ഉടൻ കടുത്ത നടപടികളൊന്നും സ്വീകരിക്കില്ലെന്നാണ് സിബിഐയോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

 അന്വേഷണവുമായി സഹകരിച്ചില്ലെന്ന് സിബിഐ

അന്വേഷണവുമായി സഹകരിച്ചില്ലെന്ന് സിബിഐ

ശാദരാ ചിട്ടി തട്ടിപ്പ് കേസിൽ സുപ്രീം കോടതി നിർദേശ പ്രകാരം സിബിഐ അഞ്ച് ദിവസം രാജീവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്നാണ് സിബിഐ വ്യക്തമാക്കിയത്. ഇതോടെയാണ് രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അനുമതി സിബിഐ കോടതിയോട് അഭ്യർത്ഥിച്ചത്. എന്നാൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുന്ന നടപടിയാണ് നേരത്തെ കോടതി സ്വീകരിച്ചത്.

English summary
Saradha scam: Kolkata ex-top cop Rajeev Kumar fails to appear before CBI following summons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X