സരള്‍ വാസ്തു വക്താവ് ചന്ദ്രശേഖര്‍ ഗുരുജി ഹോട്ടലില്‍ കുത്തേറ്റുമരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹുബ്ബള്ളി: കര്‍ണാടകയിലെ ഹുബ്ബള്ളി-ധാര്‍വാഡ് റോഡിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് സരള്‍ വാസ്തു വക്താവ് ചന്ദ്രശേഖര്‍ അങ്ങാടി എന്ന ചന്ദ്രശേഖര്‍ ഗുരുജി കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അനുയായികളെന്ന വ്യാജേന രണ്ട് പേര്‍ ചന്ദ്രശേഖറിനെ റിസപ്ഷന്‍ കൗണ്ടറില്‍ വെച്ച് കുത്തിയിട്ട് ഓടി രക്ഷപ്പെട്ടതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പോലീസ് കമ്മീഷണര്‍ ലഭു റാം, ഡിസിപി സാഹില്‍ ബഗ്ല, ഡിഇസിപി ക്രൈം ആന്‍ഡ് ട്രാഫിക്ക് ഗോപാല്‍ ബയക്കോഡ്, നോര്‍ത്ത് എസിപി വിനോദ് മൊക്തേദാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡിനെയും ഹോട്ടലിലെത്തിച്ചിട്ടുണ്ട്. മൃതദേഹം കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.

Recommended Video
ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ചന്ദ്രശേഖര്‍ ഗുരുജി ചൊവ്വാഴ്ച രാവിലെ ഹോട്ടലില്‍ വന്നത്. ഇതിനിടെയാണ് കൊലപാതകം. ആക്രമണം കണ്ട് ഭയന്ന് ഹോട്ടലിലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിമാറി.
ഇത് തന്നെയാണ് ഞങ്ങള്‍ കാത്തിരുന്ന ചിത്രം; റോബിനൊപ്പം ദില്‍ഷ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ചിലര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും കൊലയാളി സംഘത്തിലെ രണ്ടുപേരും ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഹോട്ടലില്‍നിന്ന് ഓടിപ്പോവുകകയായിരുന്നു.












Click it and Unblock the Notifications