Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം തടയാന്‍ ശരത് കുമാറിന്റെ ബ്രഹ്മാസ്ത്രം; ഉണ്ടയില്ലാ വെടിയാകുമോ?

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാര്‍. തമിഴ്‌നാടിനെ ഒരു തമിഴന്‍ ഭരിച്ചാല്‍ മതിയെന്ന് ശരത്കുമാര്‍.

ചെന്നൈ: കേരളം പോലെയല്ല തമിഴ്‌നാട്ടിലെ രാഷ്ട്രീയം. സിനിമ രംഗത്ത് നിന്നും തമിഴ് രാഷ്ട്രീയത്തില്‍ സാന്നിദ്ധ്യമറിയിച്ചവര്‍ നിരവധിയാണ്. മുഖ്യമന്ത്രി പദവും സ്വന്തമാക്കിയിട്ടുണ്ട്. വെള്ളിത്തിരയിലെ ആരാധന ഈ താരങ്ങളോടെ തമിഴ് ജനത യഥാര്‍ത്ഥ ജീവിതത്തിലും തുടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള സിനിമാ താരമാണ് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്ത്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം എന്നും രാജ്യം ഉറ്റ് നോക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തോട് അനുകൂലമായ പരാമര്‍ശങ്ങളായിരുന്നില്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന സൂചന ലഭിച്ചതോടെ അദ്ദേഹത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. രജനികാന്തിന്റെ ജനപിന്തുണയെ ഭയപ്പെട്ടരാണ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഏറ്റവും ശക്തമായി രംഗത്തെത്തിയത് നടന്‍ ശരത് കുമാറായിരുന്നു. ശരത് കുമാറും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വളെരെ സജീവമാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലടക്കം വിജയം കണ്ട തദ്ദേശീയ വാദം ഉയര്‍ത്തി രജനികാന്തിനെ തടയാനാണ് ശരത്കുമാര്‍ ശ്രമിക്കുന്നത്.

സിനിമയും തമിഴ്‌നാട് രാഷ്ട്രീയവും

തമിഴ്‌നാടിന്റെ രാഷ്ട്രീയത്തില്‍ വളരെ അധികം സ്വാധീനം ചെലുത്താന്‍ തമിഴ് സിനിമയ്ക്ക് ആയിട്ടുണ്ട്. തമിഴ്‌നാടിന്റെ ഭരണ സാരഥ്യത്തിലേക്ക് വരെ അവര്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ കൈപിടിച്ചുയര്‍ത്തി. എംജിയാറും, ജയലളിതയും ഇതിന് ഉദാഹരണമാണ്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും നിരവധി തവണ മുഖ്യമന്ത്രിയുമാ കരുണാനിധി സിനിമയില്‍ കഥകളും തിരക്കഥകളും എഴുതി നിറഞ്ഞ് നിന്നിരുന്നു. ഇവരെക്കൂടാതെ ശരത്കുമാറും, ഖുശ്ബു സുന്ദറും വിജയകാന്തും സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയവര്‍.

രജനികാന്ത്

തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ജനപിന്തുണയുള്ള താരമാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം ഏവരും ഉറ്റ് നോക്കിയിരുന്ന ഒന്നാണ്. ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നു എന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.

നയം വ്യക്തമാക്കുന്നു

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനേക്കുറിച്ച് ഇതുവരെ രജനികാന്ത് വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. തുക്ലഖ് മാഗസിന്റെ 47ാം വാര്‍ഷികത്തിലായിരുന്നു രാഷ്ട്രീയ പ്രവേശത്തിലേക്ക് സൂചന നല്‍കുന്ന പരാമര്‍ശം നല്‍കിയത്. തമിഴ്‌നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാാഹചര്യത്തില്‍ തമിഴ് മാഗസിന്റെ മുന്‍ എഡിറ്റര്‍ ചോ രാമസ്വാമിയെ താന്‍ ഓര്‍ത്തു പോകുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി ജയലളിതയുടെ മരണ ശേഷം ജയലളിതയുടെ തോഴിയായിരുന്ന ശശികല എഐഎഡിഎംകെയുടെ അധ്യക്ഷപദം സ്വീകരിക്കാന്‍ നടപടികള്‍ നടക്കുന്ന സമയമായിരുന്നു അത്.

എതിര്‍ത്തും അനുകൂലിച്ചും

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. നടനും ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി അധ്യക്ഷനുമായ ശരത്കുമാറാണ് ശക്തമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ രാഷ്ട്രിയത്തില്‍ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജലയളിതയുടെ മരണ ശേഷം ശശികല എഐഎഡിഎംകെയുടെ അധ്യക്ഷയാകുന്ന് സാധരണ നടപടിയാണെന്നും ശരത്കുമാര്‍ പ്രതികരിച്ചു.

ശരത്കുമാറിന്റെ എതിര്‍പ്പ്

അടുത്തിടെ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് ശരത്കുമാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തേക്കുറിച്ചുള്ള തന്റെ നിലപാട് അറിയിച്ചത്. രജനികാന്ത് തന്റെ നല്ല സുഹൃത്തും നല്ല വ്യക്തിയും സൂപ്പര്‍ സ്റ്റാറുമാണ്. എന്നിരിക്കലും അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിക്കും എന്നാണ് ശരത്കുമാര്‍ പറഞ്ഞത്.

രജനികാന്ത് തമിഴനല്ല

രജനികാന്തിനെ പ്രതിരോധക്കാന്‍ ശരത്കുമാര്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാന തടസം അദ്ദേഹം തമിഴ് സ്വദേശി അല്ല എന്നതാണ്. താന്‍ ധാരാളം മലയാളം, കന്നട സിനിമകളില്‍ അഭിനയിക്കുന്ന ആളാണ് എന്ന് കരുതി കേരളത്തിലോ, കര്‍ണാടകത്തിലോ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്നല്ല അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും എവിടെ ജീവിക്കുന്നതിനും തൊഴില്‍ ചെയ്യുന്നതിനും അവകാശമുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഒരു തമിഴനായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.

രജനികാന്തിന്റെ സ്വദേശം

ബംഗളൂരുവിലെ മറാത്തി കുടുംബത്തിലായിരുന്നു രജനികാന്തിന്റെ ജനനം. ബംഗളൂരു ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അദ്ദേഹം അഭിനയം പഠിക്കുന്നതിനായി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുന്നത്. പിന്നീട് തമിഴ് നാടകങ്ങളിലൂടെയും സിനിമകളിലൂടെയാണ് തമിഴ് മക്കളുടെ ദളപതിയായി മാറുകയായിരുന്നു.

ജയലളിത?

തമിഴ്‌നാടിനെ ഒരു തമിഴന്‍ ഭരിച്ചാല്‍ മതി എന്ന് ശരത്കുമാര്‍ പറയുമ്പോള്‍ അതിനെ രജനികാന്തിനെ പ്രതിരോധിക്കാനുള്ള ഒരു തന്ത്രമായി മാത്രമേ കാണാന്‍ സാധിക്കു. കാരണം സിനിമയില്‍ നിന്നും എംജിആറിന്റെ പിന്‍ഗാമിയായി തമിഴ്‌നാട് രാഷ്ട്രീയത്തിലെത്തി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി മാറിയ ജയലളിതയും തമിഴ്‌നാട്കാരി ആയിരുന്നില്ല. രജനികാന്തിനേപ്പോലെ തന്നെ ജയലളിതയും ബംഗളൂരു സ്വദേശിയാണ്.

മറന്നതോ വിഴുങ്ങിയതോ?

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വരെ വിജയിച്ച സ്വദേശിയ വാദം തമിഴ്‌നാട്ടില്‍ വിലപ്പോകാന്‍ സാധ്യത ഇല്ല. അതിനായി വാദിക്കുന്ന ശരത്കുമാറിന് ഒന്നുകില്‍ ചരിത്രം അറിയില്ലായിരിക്കാം, അല്ലെങ്കില്‍ രജനികാന്തിനെ തടയുന്നതിനായി മനപ്പൂര്‍വം മറന്നതാകാം. എന്തുതന്നെയായാലും ശരത്കുമാറിന്റെ പ്രസ്താവന ഒരു ഉണ്ടയില്ലാ വെടിയായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+