Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിക്കൊപ്പം ഹോട്ടല്‍മുറിയില്‍: ആള്‍ദൈവം സാരഥി ബാബ അറസ്റ്റില്‍

ഭുവനേശ്വര്‍: ട്വിറ്ററില്‍ മിനി സ്‌കര്‍ട്ട് ചിത്രങ്ങള്‍ വൈറലായും പീഡനക്കേസില്‍ പോലീസ് ചോദ്യം ചെയ്തും തലക്കെട്ടുകളില്‍ നിറയുകയാണ് മുംബൈയില്‍ നിന്നുള്ള ആള്‍ദൈവം രാധേ മാ. പോലീസ് ചെയ്യലിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ രാധേ മാ കുഴഞ്ഞുവീണതും വാര്‍ത്തയായി. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പ് ആള്‍ദൈവം കൂടി മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.

ആള്‍ദൈവം സാരഥി ബാബയെ ആണ് ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിക്കൊപ്പം ഹോട്ടല്‍മുറിയില്‍ കഴിഞ്ഞ സാരഥി ബാബയെ ശനിയാഴ്ചയാണ് പോലീസ് പിടികൂടിയത്. തട്ടിപ്പുകേസുകള്‍ അടക്കം ഇയാള്‍ക്കെതിരെ വേറെയും ഒരുപാട് ആരോപണങ്ങള്‍ ഉണ്ട്. രാധേ മായ്ക്ക് പിന്നാലെ പണി കിട്ടിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം സാരഥി ബാബയെക്കുറിച്ച് അറിയേണ്ടേ?

 ഭാര്യയെന്ന് പറഞ്ഞ് യുവതിക്കൊപ്പം

ഭാര്യയെന്ന് പറഞ്ഞ് യുവതിക്കൊപ്പം

ഭാര്യയാണ് എന്ന് പറഞ്ഞ് ഒരു യുവതിക്കൊപ്പം ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ രണ്ട് ദിവസം താമസിച്ചു എന്ന ടി വി റിപ്പോര്‍ട്ടാണ് സാരഥി ബാബയെ വിവാദ നായകനാക്കിയത്. യുവതിക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങളും ചാനല്‍ പുറത്തുവിട്ടിരുന്നു.

 ബാബ പ്രതികരിച്ചത് ഇങ്ങനെ

ബാബ പ്രതികരിച്ചത് ഇങ്ങനെ

ടി വി ചാനലിന്റെ ആരോപണം തെറ്റാണ് എന്നായിരുന്നു ബാബയുടെ പ്രതികരണം. ദൃശ്യങ്ങള്‍ വ്യാജമാണ് എന്നും ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാരഥി ബാബ ഭീഷണിപ്പെടുത്തി.

 നാടകീയ രംഗങ്ങള്‍ക്ക് ശേഷം അറസ്റ്റ്

നാടകീയ രംഗങ്ങള്‍ക്ക് ശേഷം അറസ്റ്റ്

പെണ്ണ് കേസില്‍ വിവാദത്തിലായ സാരഥി ബാബയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇയാളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരുപാട് പേര്‍ പ്രകടനം നടത്തി. പത്ത് മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്.

 പോലീസ് സംഖം ആശ്രമത്തില്‍

പോലീസ് സംഖം ആശ്രമത്തില്‍

ഒഡീഷയിലെ കേന്ദ്രപര ജില്ലയിലെ ബാരിമുളയിലുള്ള ഇയാളുടെ ആശ്രമത്തില്‍ ശനിയാഴ്ചയാണ് പോലീസ് സംഘം എത്തിയത്. കട്ടക്കില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വന്‍ കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷമായിരുന്നു അറസ്റ്റ് നടന്നത്.

 ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

ആശ്രമത്തില്‍ വെച്ച് തന്നെ ക്രൈംബ്രാഞ്ച് സംഘം സാരഥി ബാബയെ ചോദ്യം ചെയ്തു. പണം, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, മറ്റ് രേഖകള്‍ തുടങ്ങിയവ പോലീസ് ആശ്രമത്തില്‍ നിന്നും കണ്ടെടുത്തു. പിടിച്ചെടുത്ത രേഖകകളില്‍ സി സി ടി വി ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും പെടും.

 മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ

മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ

സാരഥി ബാബയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് പോലീസ് അന്വേഷിക്കാന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവ് നല്‍കി. ഐ പി സി വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

 ബി ജെ പി പറയുന്നത്

ബി ജെ പി പറയുന്നത്

സാരഥി ബാബയ്‌ക്കെതിരായ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലായിരിക്കണമെന്നാണ് ബി ജെ പിനേതാക്കള്‍ ആവശ്യപ്പെടുന്നത്, ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് ഫലമൊന്നും ഉണ്ടാകില്ല എന്നും പാര്‍ട്ടി പറയുന്നു.

 രാധേ മായുടെ പിന്നാലെ

രാധേ മായുടെ പിന്നാലെ

സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് വിവാദ ആള്‍ദൈവം രാധേ മായെ കഴിഞ്ഞ ദിവസം ഔറംഗബാദില്‍ പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാരഥി ബാബയും പിടിയിലായിരിക്കുന്നത്.

രാധേ മായുടെ ചിത്രങ്ങള്‍

രാധേ മായുടെ ചിത്രങ്ങള്‍

ട്വിറ്ററും അതുപോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും രാധേ മായുടെ മിനിസ്‌കര്‍ട്ട് ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. ആള്‍ദൈവം ജീന്‍സും ടീ ഷര്‍ട്ടുമിട്ട് നില്‍ക്കുന്ന ചിത്രങ്ങളും ലഭ്യമാണ്.

 വിവാദ നായിക

വിവാദ നായിക

രാധേ മായ്‌ക്കെതിരെ വേറെയും ഒരുപാട് ആരോപണങ്ങളുണ്ട്. അനുയായികളോടൊപ്പം ഇവര്‍ ബോളിവുഡ് പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്യുകയും മറ്റും ചെയ്യാറുണ്ടെന്നും പണവും മറ്റും തട്ടിയെടുക്കാറുണ്ട് എന്നൊക്കെയാണ് ആരോപണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+