Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത് കുമാറിന്റെയും രാധാ രവിയുടെയും തനി നിറം പുറത്ത്, നടികര്‍ സംഘത്തില്‍ നിന്നും പുറത്താക്കി

സൗത്ത് ഇന്ത്യന്‍ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തില്‍ നിന്ന് മുന്‍ പ്രസിഡണ്ട് ശരത് കുമാറും മുന്‍ ജനറല്‍ സെക്രട്ടറി രാധാ രവിയും പുറത്ത്.

സൗത്ത് ഇന്ത്യന്‍ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തില്‍ നിന്ന് മുന്‍ പ്രസിഡണ്ട് ശരത് കുമാറും മുന്‍ ജനറല്‍ സെക്രട്ടറി രാധാ രവിയും പുറത്ത്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഇരുവരെയും താര സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞു.

സംഘടനയില്‍ ഭാരവാഹികളായിരുന്ന സമയത്ത് അവശ കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കണ്ടെത്തിയ പണം തിരുമറി ചെയ്തതടക്കമുള്ള വന്‍ അഴിമതി ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉന്നയിക്കുന്നത്.

sarathkumar

ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ശരത് കുമാറിനെയും രാധാ രവിയെയും സംഘടനയില്‍ നിന്ന് പുറത്താക്കിയ വിവരം വിശാല്‍ അറിയിക്കുന്നത്. നടികര്‍ സംഘത്തിന്റെ ഇപ്പോഴത്തെ നില കൂടുതല്‍ മെച്ചപ്പെടുത്തുവാനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് വിശാല്‍ പറയുന്നു.

അഴിമതി നടത്തിയ ശരത് കുമാറിനും രാധാ രവിയ്ക്കും എതിരെ കര്‍ശന നടപ്പടി എടുക്കണമെന്ന് വിശാല്‍ ആവശ്യപ്പെട്ടു. സംഘടനയിലെ ഭൂരിഭാഗം താരങ്ങളും കമ്മിറ്റിയുടെ തീരുമാനത്തോട് യോജിച്ചു.

29 വര്‍ഷം സംഘടനയെ മുന്നോട്ട് നയിച്ച തന്നെ പുറത്താക്കാന്‍ നാസര്‍ വിഭാഗത്തിന് അധികാരമില്ലെന്ന് രാധാ രവി അഭിപ്രായപ്പെട്ടു.

പുറത്താക്കലിന് ശേഷം ചെന്നൈ ഓഫീസിന് നേരെ ആക്രമണമുണ്ടായതായും പോലീസില്‍ പരാതി വന്നിട്ടുണ്ട്. നാലംഗ സംഘമാണ് ഒഫീസ് ആക്രമിച്ചതെന്നാണ് വിശാല്‍ ചെന്നൈ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+