കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരെ കൊലപ്പെടുത്തിയ കേസ്; ശരവണ ഭവന്‍ ഹോട്ടലുടമ കീഴടങ്ങി, ഇനി ജയിലിൽ...

Google Oneindia Malayalam News

ചെന്നൈ: ജീവനക്കാരെ കൊലപ്പെടുത്തിയ കേസിൽ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി രാജഗോപാല്‍ ചെന്നൈയിലെ കോടതിയില്‍ കീഴടങ്ങി. രാജഗോപാലിനെ ജയിലിലേക്കയച്ചു. ഹോട്ടലിലെ ജീവനക്കാരന്‍ പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ രാജഗോപാലിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

<strong>മദ്യത്തിന് എംആർപിയെക്കാൾ വില; പരാതി നൽകിയിട്ടും ഫലമില്ല, ഉപഭോക്താവിന്റെ പരാതി കോടതി തള്ളി!</strong>മദ്യത്തിന് എംആർപിയെക്കാൾ വില; പരാതി നൽകിയിട്ടും ഫലമില്ല, ഉപഭോക്താവിന്റെ പരാതി കോടതി തള്ളി!

കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ പെട്ടെന്ന് കോടതിയിൽ ഹാജരാകേണ്ടി വന്നു. ഹോട്ടല്‍ ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കുന്നതിനു വേണ്ടി കൊലപാതകം നടത്താന്‍ രാജഗോപാല്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് കേസ്.

Saravana Bhavan owner Rajagopal

ആരോഗ്യസ്ഥിതി മോശമായതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേസിന്റെ വിചാരണ നടകക്കുന് വേളയിൽ അനാരോഗ്യ കാരണങ്ങൾ അറിയിക്കാത്തതിനെ തുടർന്നാണ് കോടതി തള്ളിയിത്. എന്നാൽ കോടയിൽ കീഴടങ്ങാൻ അംബുലൻസിലാണ് രാജഗോപാൽ എത്തിയത്.

അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ചെത്തിയ രാജഗോപാല്‍ വീല്‍ ചെയറിലാണ് ജഡ്ജിയുടെ മുന്നിലെത്തിയത്. ഇന്ത്യയിലും വിദേശത്തും പ്രശസ്തമായ ഹോട്ടല്‍ ശൃംഖലയാണ് ശരവണ ഭവന്‍. സ്വന്തം ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിന്റെ ഭാര്യയെ തന്റെ മൂന്നാം ഭാര്യയാക്കാനാണ് രാജഗോപാല്‍ ശ്രമിച്ചത്. ആവശ്യം യുവതി നിഷേധിച്ചതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ ആളെ അയച്ചു എന്നാണ് കേസ്.

English summary
Saravana Bhavan owner surrenders, and sent to jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X