ഇന്ത്യന്‍ ക്യാപ്റ്റന്‍ കാമുകിയെ അബോര്ഷന് വിധേയനാക്കിയെന്ന് ആരോപണം
ചണ്ഡീഗഡ്: കാമുകിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായ അവരെ അബോര്ഷന് നിര്‍ബന്ധിച്ചെന്നുമുള്ള പരാതി ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് നിഷേധിച്ചു. വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് സര്‍ദാര്‍ സിങ് തനിക്കെതിരായ പരാതി സംബന്ധിച്ച വിശദീകരണം നല്‍കിയത്.
തനിക്കെതിരെ പരാതി നല്കിയ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് പെണ്‍കുട്ടി സുഹൃത്ത് മാത്രമായിരുന്നെന്ന് സര്‍ദാര്‍ സിങ് പറഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പിക്സിനിടെയാണ് അവരെ കണ്ടുമുട്ടിയത്. അതിനുശേഷം അടുത്ത സുഹൃത്തുക്കളായിരുന്നു. അതില്‍കവിഞ്ഞ് ഒരു ബന്ധവും പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നില്ലെന്ന് സര്‍ദാര്‍ സിങ് വ്യക്തമാക്കി.

പെണ്‍കുട്ടിയുമായി റിങ് എസ്ചേഞ്ച് നടത്തുകയോ മറ്റോ ഉണ്ടായിട്ടില്ല. അവരെ ലൈംഗികമായി പീഡിപ്പിക്കുകയും അബോര്ഷന് നിര്‍ബന്ധിക്കുകയും ചെയ്തെന്ന വാര്‍ത്ത വസ്തുതയ്ക്ക് നിരക്കാത്തതാണ്. തങ്ങള്‍ക്കിടയില്‍ റൊമാന്റിക് റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും സര്‍ദാര്‍ സിങ് വ്യക്തമാക്കി.
കഴിഞ്ഞ ഒരുവര്‍ഷമായി പെണ്‍കുട്ടിയുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. പൊടുന്നനെ തനിക്കെതിരെ ഇത്തരമൊരു പരാതി നല്‍കിയത് എന്തുകാരണത്താലെന്ന് വ്യക്തമല്ല. ഏത് അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നു. രാജ്യത്തിനുവേണ്ടി ഹോക്കി കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍. കുടുംബത്തേക്കാള്‍ വലുതാണ് തനിക്ക് ഹോക്കി. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ തന്റെ നിരപരാധിത്വം ബോധ്യമാകുമെന്നും സര്‍ദാര്‍ സിങ് പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications