സരിത ചെയ്തത് ശരിയായില്ലെന്ന്... മേരി കോം കാലുമാറിയോ!!!
ദില്ലി: എന്നാലും സരിത അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു... അതെന്തായാലും മോശമായിപ്പോയി... സരിത ദേവി ചെയ്ത കാര്യത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഇപ്പോള്‍ മേരി കോം രംഗത്തെത്തിയിരിക്കുന്നത്.
എന്താ പ്രശ്‌നമെന്നല്ലേ... ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ തിരിച്ച് നല്‍കിയത് തന്നെ. സമ്മാനം വാങ്ങാന്‍ ചെന്നതിന് ശേഷം മെഡല്‍ നിരസിച്ചത് തീരെ ശരിയായില്ലെന്നാണ് ഇപ്പോള്‍ മേരി കോം പറയുന്നത്.

വനിതകളുടെ ബോക്‌സിങില്‍ സെമി ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരത്തിനോടായിരുന്നു സരിത ദേവി തോറ്റത്. വിധികര്‍ത്താക്കളുടെ പക്ഷപാതപരമായ നിലപാടാണ് സരിതയുടെ തോല്‍വിക്ക് കാരണമെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് സമ്മാനദാന ചടങ്ങില്‍ പൊട്ടിക്കരഞ്ഞ സരിത ദേവി മെഡല്‍ സ്വീകരിക്കാതെ അത് ദക്ഷിണകൊറിന്‍ താരത്തിന്റെ കഴുത്തില്‍ നിര്‍ബന്ധിച്ച് അണിയിക്കുകയായിരുന്നു.
മെഡല്‍ സ്വീകരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം സരിതക്കുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ സമ്മാനദാന ചടങ്ങ് തന്നെ ബഹിഷ്‌കരിക്കുകയായിരുന്നു വേണ്ടതെന്നാണ് ഇപ്പോള്‍ മേരികോം പറയുന്നത്. ദക്ഷിണ കൊറിയന്‍ താരത്തിന് വിവാദത്തില്‍ പങ്കില്ലാത്ത സ്ഥിതിക്ക് അവരെ വിഷമിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും മേരി കോം പറയുന്നു.
സരിതക്കെതിരെ വിധികര്‍ത്താക്കള്‍ പക്ഷപാതപരമായ തീരുമാനമെടുത്ത സംഭവത്തില്‍ ആദ്യം പിന്തുണ പ്രഖ്യാപിച്ചെത്തിയ താരങ്ങളില്‍ ഒരാളായിരുന്നു മേരികോം. സരിതക്ക് സ്വര്‍ണം നേടാന്‍ അര്‍ഹതയുണ്ടായിരുന്നു എന്ന് പോലും മേരി കോം പറഞ്ഞിരുന്നു.
എന്നാല്‍ തന്നെ സെമിയില്‍ തോല്‍പിച്ച ആ ദക്ഷിണകൊറിയന്‍ താരത്തെ വെറുതെ വിടാന്‍ സരിത ദേവി തയ്യാറല്ല. അടുത്ത ലോകചാമ്പ്യന്‍ഷിപ്പില്‍ എതിരാളിയായി കിട്ടായാല്‍ ഇടിച്ച് തെറിപ്പിക്കും എന്നാണ് സരിത ഇപ്പോള്‍ തന്നെ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications