കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബര്‍ 27വരെ അറസ്റ്റ് പാടില്ല: എആര്‍ മുരുഗദോസിന് ആശ്വാസ വിധി, വിവാദ രംഗങ്ങള്‍ നീക്കി!

  • By Desk
Google Oneindia Malayalam News

ചെന്നൈ: സര്‍ക്കാര്‍ സിനിമയുടെ വിവാദത്തിന് പിന്നാലെ എആര്‍ മുരുഗദോസിന് ആശ്വാസ വിധി. നവംബര്‍ 27വരെ സിനിമയുടെ സംവിധായകനായ എ ആര്‍ മുരുഗദോസിനെ അറസ്റ്റ് ചെയ്യരുതെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ചെന്നൈ സിറ്റി പോലീസിനോടാണ് കോടതി നിര്‍ദേശം. അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുരുഗദോസ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.

<strong>'ബ്ലാക്ക് ജീനിയസിന്‍റെ മറ്റൊരു മുഖം മൂടി കൂടി" title="'ബ്ലാക്ക് ജീനിയസിന്‍റെ മറ്റൊരു മുഖം മൂടി കൂടി" കെടി ജലീലിനെ തേച്ചൊട്ടിച്ച് കെഎം ഷാജി എംഎല്‍എ" />'ബ്ലാക്ക് ജീനിയസിന്‍റെ മറ്റൊരു മുഖം മൂടി കൂടി" കെടി ജലീലിനെ തേച്ചൊട്ടിച്ച് കെഎം ഷാജി എംഎല്‍എ

ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടല്ല സിനിമ നിര്‍മിച്ചതെന്ന് എആര്‍ മുരുഗദോസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളോ സാമൂഹിക പ്രവര്‍ത്തകരോ ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടില്ല. സെന്‍സര്‍ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച സിനിമയില്‍ നിന്ന് ചില സീനുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്റെ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയാണ് നവംബര്‍ 27 വരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ പാടില്ലെന്ന് നിര്‍ദേശിച്ചത്.

 വീടിന് പുറത്ത് പോലീസ് സാന്നിധ്യം!

വീടിന് പുറത്ത് പോലീസ് സാന്നിധ്യം!

തന്റെ വീടിന് പുറത്ത് പോലീസ് സാന്നിധ്യമുണ്ടെന്ന് കാണിച്ച് വ്യാഴാഴ്ച രാത്രി എആര്‍ മുരുഗദോസ് ട്വീറ്റ് ചെയ്തിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ പോലീസ് വാതിലില്‍ മുട്ടിയെന്നും ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ മുതല്‍ പോലീസ് സാന്നിധ്യമില്ലെന്നുമാണ് രാത്രി 11.53 ഓടെ മുരുഗദോസിന്റെ ട്വീറ്റ്. മുരുഗദോസ് വീട്ടിലില്ലാത്തതിനാല്‍ പരിശോധനക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു.

സര്‍ക്കാരിനെ വിമര്‍ശിച്ച ഭാഗങ്ങള്‍

സര്‍ക്കാരിനെ വിമര്‍ശിച്ച ഭാഗങ്ങള്‍


നവംബര്‍ ഏഴിനാണ് വിജയ് അഭിനയിച്ച സര്‍ക്കാര്‍ റിലീസ് ചെയ്തത്. ജയലളിതയുടെ മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ചില ഭാഗങ്ങള്‍ ചിത്രത്തിലുള്ളതാണ് വിവാദത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ അണ്ണാഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചെന്നൈയിലെ ചില തിയേറ്ററുകള്‍ക്ക് മുമ്പിലെ ഫ്ലക്സുകളും ബാനറുകളും തീയിടുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. തിയേറ്ററില്‍ പ്രവേശിച്ച അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

 വിവാദ രംഗങ്ങള്‍ നീക്കി!!

വിവാദ രംഗങ്ങള്‍ നീക്കി!!

വിജയ് നായകനായ സര്‍ക്കാര്‍ സിനിമയിലെ വിവാദ രംഗങ്ങള്‍ എഡിറ്റ് നീക്കിയിരുന്നു. വിവാദ രംഗങ്ങള്‍ നീക്കിയ ശേഷമാണ് വെള്ളിയാഴ്ച ചിത്രം തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിച്ചത്. അണ്ണാ ഡിഎംകെയുടെ പ്രതിഷേധം അതിരുകടന്നതോടെയാണ് ചിത്രത്തിലെ വിവാദമായ ഭാഗങ്ങള്‍ നീക്കിയത്.

 വിമര്‍ശിച്ച് രജനീകാന്ത്

വിമര്‍ശിച്ച് രജനീകാന്ത്


സിനിമയിലെ അധിക്ഷേപകരമായ ചില ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ജയലളിതയെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയ്ക്കെതിരെ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനെ നടന്‍ രജനികാന്ത് രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച ചിത്രത്തെ വിമര്‍ശിക്കാനുള്ള നീക്കം ശരിയല്ലെന്ന് നടന്‍ വിശാല്‍ അഭിപ്രായപ്പെട്ടിരുന്നു. വിജയ് ചിത്രങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ ശരിയല്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു അഭിപ്രായപ്പെട്ടു.

English summary
Sarkar Director Murugadoss Gets Relief From Arrest Till November 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X