ശശീന്ദ്രൻ കേസിൽ നടന്നത് ഒത്തുതീർപ്പ് നാടകം.. വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഫോണ്‍കെണി കേസ് ഒത്തുതീര്‍ന്നതോടെ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ച് വരവിന് കളമൊരുങ്ങിയിരിക്കുകയാണ്. പരാതിക്കാരി ശശീന്ദ്രന് അനുകൂലമായി മൊഴി നല്‍കിയതോടെയാണ് വിവാദ കേസിന് അന്ത്യമായത്. കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകമാണ് എന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശീന്ദ്രന്‍ ചെയ്ത തെറ്റ് തെറ്റല്ലാതാവുന്നില്ല. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം എല്ലാവരും കേട്ടതാണെന്നും ചെന്നിത്തല പറഞ്ഞു.പുരപ്പുറത്ത് കയറി ധാര്‍മ്മികത പറയുന്ന എല്‍ഡിഎഫിന്റെ യഥാര്‍ത്ഥ മുഖം തെളിഞ്ഞുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

ഫോണ്‍ സംഭാഷണം ചാനല്‍ പുറത്ത് കൊണ്ടുവന്നപ്പോള്‍ അത് തന്റേതല്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞിരുന്നില്ല. പകരം മന്ത്രിസ്ഥാനം രാജി വെയ്ക്കുകയാണ് ചെയ്തത്. കുറ്റബോധം ഉണ്ടായത് കൊണ്ടാണ് ശശീന്ദ്രന്‍ ഉടനെ തന്നെ രാജി വെച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ കുറ്റവിമുക്തനായതോടെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുമെന്ന് ഉറപ്പായിരിക്കുകയാണ്. തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും എന്നാണ് അറിയുന്നത്.












Click it and Unblock the Notifications