Get Updates
Get notified of breaking news, exclusive insights, and must-see stories!

അധീര്‍ പോര; ശശി തരൂര്‍ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക്? പിന്തുണച്ച് പൈലറ്റ് ഉള്‍പ്പടേയുള്ളവര്‍

ദില്ലി: ലോക്സഭ കക്ഷി നേതാവ് അധീര്‍ ചൗധരിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. ലോക്സഭയിലെ അധീര്‍ ചൗധരിയുടെ ഇടപെടല്‍ ഫലപ്രദമല്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇടക്കാല പ്രസിഡന്‍റിനെ തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം ചേരന്ന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസ്ഥാന ഘടകങ്ങളുമായി ചര്‍ച്ച നടത്തിയപ്പോഴാണ് രാജസ്ഥാന്‍, പഞ്ചാബ് ഘടകങ്ങള്‍ ലോക്സഭാ കക്ഷി നേതൃപദവിയില്‍ അധീര്‍ ഫലപ്രദമല്ലെന്ന് അഭിപ്രായപ്പെട്ടത്.

ലോക്സഭാ കക്ഷി നേതാവ് പദവിയില്‍ നിന്ന് അധീര്‍ ചൗധരിയെ മാറ്റി തിരുവനന്തപുരം എംപിയായ ശശി തരൂരിനെ നിയമിക്കണമെന്നും പഞ്ചാബ്, രാജസ്ഥാന്‍ ഘടകങ്ങള്‍ അഭിപ്രായപ്പെട്ടു. സച്ചിന്‍ പൈലറ്റ്, സുനില്‍ ഝക്കര്‍ എന്നിവരാണ് ശശി തരൂരിന് വേണ്ടി രംഗത്തെത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ലോക്സഭയില്‍ നടത്തിയ പരാമര്‍ശം

ലോക്സഭയില്‍ നടത്തിയ പരാമര്‍ശം

കശ്മീര്‍ വിഷയത്തില്‍ അധീര്‍ ചൗധരി ലോക്സഭയില്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. വിഭജന ബില്ലില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ കശ്മീര്‍ ആഭ്യന്തര വിഷയമാണോയെന്ന അധീര്‍ ചൗധരിയുടെ ചോദ്യം വലിയ വിവാദമായിരുന്നു. അതൃപ്തി പ്രകടിപ്പിച്ച് സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തി. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ബിജെപിക്ക് ഗുണം ചെയ്തു

ബിജെപിക്ക് ഗുണം ചെയ്തു

കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവിന്റെ പ്രഖ്യാപനം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്തതായി വിലയിരുത്തപ്പെടു. ഇതോടെ അധീര്‍ ചൗധരിയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരാന്‍ തുടങ്ങി. ഇതിന്‍റെ പ്രതിഫലനമാണ് പ്രവര്‍ത്തക സമിതി സംസ്ഥാന ഘടകങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കണ്ടത്.

സച്ചിന്‍ പൈലറ്റ്

സച്ചിന്‍ പൈലറ്റ്

അധീര്‍ ചൗധരിയുടെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് വ്യക്തമാക്കിയ രാജസ്ഥാന്‍ പ്രതിനിധി സച്ചിന്‍ പൈലറ്റും പഞ്ചാബ് പ്രതിനിധി സുനില്‍ ഝക്കറും ശശി തരൂരിനായി രംഗത്ത് എത്തുകയായിരുന്നു. നിലവില്‍ നേതാവാകാന്‍ യോഗ്യന്‍ തരൂരാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ ലോക്സഭയില്‍ വിവാദ പരാമര്‍ശത്തിലൂടെ അധീര്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതും നേതാക്കള്‍ പ്രവര്‍ത്തക സമിതിക്ക് മുന്നില്‍ വ്യക്തമാക്കി.

കൂടുതൽ യോഗ്യൻ

കൂടുതൽ യോഗ്യൻ

ലോക്സഭയിൽ ബിജെപിയെ ആശയപരമായി നേരിടാൻ കൂടുതൽ യോഗ്യൻ തരൂരാണെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
കേളത്തിന് ശേഷം കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച പഞ്ചാബും(8) പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന യുവനേതാവ് സച്ചിന്‍ പൈലറ്റും തരൂരിനായി രംഗത്ത് എത്തിയതോടെ ലോക്സഭാ കക്ഷി നേതാവിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അണിയറ ചര്‍ച്ചകള്‍ സജീവമായി.

സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ്

സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ്

അതേസമയം, തരൂര്‍ ലോക്സഭ കക്ഷി നേതാവാകുന്നതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കാര്യമായ പിന്തുണ അറിയിച്ചില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശശി തരൂര്‍ കക്ഷിനേതാവായേക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ സോണിയ ഗാന്ധി അധീറിനെ തിരഞ്ഞെടുക്കുകയായിരുന്നു. തൃണമൂലിനെ തോൽപിച്ച അധീറിനെ നേതാവാക്കിയതിൽ ബംഗാൾ മുഖ്യമന്ത്രി മമതയ്ക്കും നീരസമുണ്ട്.

സംഭാവന നല്‍കാം

സംഭാവന നല്‍കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

Name of Donee: CMDRF

Account Number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+