കൊലക്കേസ് പ്രതി പരാമർശം; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ ശശി തരൂർ മാനനഷ്ടക്കേസ് നൽകി
ദില്ലി: കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപമാനിച്ചെന്നാരോപിച്ച് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ക്രിമിനൽ മാന നഷ്ടക്കേസ് നൽകി. സുനന്ദാ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്തിയാണ് രവി ശങ്കർ പ്രസാദ് കൊലക്കേസ് പ്രതിയെന്ന് ശശി തരൂരിനെ വിളിച്ചത്. ട്വീറ്റ് പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശശി തരൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തിലിരുന്ന തേളിനെപ്പോലെയാണ്, കൈകൊണ്ട് തട്ടിമാറ്റാനും പറ്റില്ല, ചെരുപ്പ് കൊണ്ട് തല്ലാനും പറ്റില്ല എന്ന് ഒരു ആർഎസ്എസ് നേതാവ് തന്നോട് പറഞ്ഞിരുന്നുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. തരൂറിന്റെ ഈ പരാമർശത്തിന് മറുപടിയായി കൊലക്കേസ് പ്രതിയായ ഒരാൾ ശിവഭഗവാനെ അപമാനിച്ചിരിക്കുന്നുവെന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്.

വക്കീൽ നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനകം മാപ്പ് പറയണമെന്ന തരൂരിന്റെ ആവശ്യം രവിശങ്കർ പ്രസാദ് അംഗീകരിച്ചിരുന്നില്ല. മാപ്പ് പറയാനോ ട്വീറ്റ് ഡിലീറ്റ് ചെയ്യാനോ താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രവിശങ്കർ പ്രസാദിന്റെ മറുപടി.
അതേസമയം സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നടത്തിയ പരാമർശത്തിൽ തരൂർ നൽകിയ അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അർണബിന് സമന്‍സ് അയച്ചിരുന്നു. 2019 ഫെബ്രുവരി 28 ന് കോടതിയില്‍ ഹാജരാവണമെന്നാണ് സമന്‍സിലെ ആവശ്യം
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications