കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാനൊപ്പം തരൂരിന്‍റെ സെല്‍ഫി, ഇനി അഭിനയിക്കുമോ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: നിസാര പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പോലും പതറിപ്പോവുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ എത്ര പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാലും അവയെ അതി ജീവിയ്ക്കുന്ന ചിലരുമുണ്ട്. ഏറെയും രാഷ്ട്രീയക്കാരാണ്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്വോഴും അതിലൊന്നും അകപ്പെട്ടതായി ഒരിയ്ക്കലും പെരുമാറാത്ത നേതാവാണ് കോണ്‍ഗ്രസ് എപിയായ ശശി തരൂര്‍. തന്റെ ജീവിത്തിലെ ഓരോ നല്ല നിമിഷവും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ സല്‍മാന്‍ ഖാനൊപ്പമുള്ള ഒരു സെല്‍ഫിയാണ് തരൂര്‍ പോസ്റ്റ് ചെയ്തത്.

ജയ്പ്പൂര്‍ അഹമ്മദാബാദ് ഫ്‌ളൈറ്റില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് സല്‍മാന്‍ഖാനൊപ്പമുള്ള സെല്‍ഫി ശശി തരൂര്‍ പകര്‍ത്തിയത്. ട്വിറ്ററിലൂടെ സെല്‍ഫി പുറത്ത് വിടുകയും ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിയ്ക്കുന്നത്.

Tharoor

മുന്‍പ് യുഎന്‍ അണ്ടര്‍ സെക്രട്ടറി ആയിരിയ്ക്കുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഒരു ചിത്രത്തിലേയ്ക്ക് പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ തരൂരിന് ക്ഷണം ലഭിച്ചതായി വാര്‍ത്ത പരന്നിരുന്നു. തരൂര്‍ ക്ഷണം നിരസിച്ചതായും അന്ന് പ്രചരിച്ചിരുന്നു. തരൂര്‍ അഭിനയ രംഗത്തേയ്ക്ക് കടക്കുന്നുവെന്നും ഇടയ്ക്ക് ഗോസിപ്പ് ഉണ്ടായിരുന്നു.

English summary
Sashi Tharoor MP posted a selfie with Salman Khan on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X