കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെതിരെ ശശി തരൂർ, 'ദില്ലിയിൽ കെജ്രിവാളിന് വോട്ട് ചെയ്ത മലയാളികൾ ഇതോർക്കണം'!

Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഓണത്തിന് വാമന ജയന്തി ആശംസിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഓണത്തെ ബ്രാഹ്മണവത്ക്കരിക്കാനുളള സംഘപരിവാര്‍ അജണ്ടയ്ക്ക് കെജ്രിവാള്‍ കുട പിടിക്കുകയാണ് എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസത്തെ കെജ്രിവാളിന്റെ ട്വീറ്റിന് മലയാളികള്‍ കൂട്ടപ്പൊങ്കാല ഇട്ടിരുന്നു.

കെജ്രിവാളിനെ വിമര്‍ശിച്ച് തിരുവനന്തപുരം എംപിയായ ശശി തരൂര്‍ രംഗത്ത് വന്നിരിക്കുകയാണ്. #HappyOnamKejriwal ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കിയാണ് തങ്ങളുടെ പ്രിയപ്പെട്ട മഹാബലി രാജാവിനെ അപമാനിച്ചതില്‍ മുറിവേറ്റ മലയാളികള്‍ പ്രതികരിക്കുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തക്ക വിധത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് പോയ ഏതെങ്കിലും മലയാളികള്‍ ഉണ്ടെങ്കില്‍ അവര്‍ തിരുവോണത്തിന് സദ്യ ഉണ്ണുമ്പോള്‍ ഇതോര്‍ക്കണം എന്നും തരൂര്‍ ട്വീറ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്.

onam

ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാര്‍ഷികത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം എല്ലാവര്‍ക്കും എല്ലാ കാലത്തും ഉണ്ടാകട്ടെ എന്നാണ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രവും കെജ്രിവാള്‍ പങ്കുവെച്ചിരിക്കുന്നു. ഇതോടെ ട്വീറ്റിന് താഴെ മലയാളികള്‍ കൂട്ട പൊങ്കാലയുമായി രംഗത്ത് എത്തി. മലയാളികള്‍ ആഘോഷിക്കുന്നത് വാമന ജയന്തി അല്ലെന്നും ഓണം ആണെന്നുമാണ് മലയാളികള്‍ ചൂണ്ടിക്കാണിക്കുന്നത്. #HappyOnamKejriwal ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.

2016ൽ അമിത് ഷാ മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച് രംഗത്ത് വന്നിരുന്നു. അന്ന് മലയാളികളുടെ വലിയ പ്രതിഷേധമുണ്ടായി. ''ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍'' എന്നാണ് അമിത് ഷാ പോസ്റ്റ് ചെയ്തത്. മാവിലേയെ വാമനന്‍ ചവിട്ടിത്താഴ്ത്തുന്ന ചിത്രവും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളികൾക്ക് ഓണം ആശംസകൾ നേർന്നു. '' എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു'' എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അനുവിന്റെ ആത്മഹത്യയിൽ രശ്മി ആർ നായരുടെ പോസ്റ്റ് വിവാദത്തിൽ! ഒടുവിൽ പോസ്റ്റ് മുക്കി രശ്മിഅനുവിന്റെ ആത്മഹത്യയിൽ രശ്മി ആർ നായരുടെ പോസ്റ്റ് വിവാദത്തിൽ! ഒടുവിൽ പോസ്റ്റ് മുക്കി രശ്മി

ഇടത് പക്ഷത്തേക്ക് ജോസ് കെ മാണിക്ക് കടമ്പകളേറെ, വഴി തടഞ്ഞ് സിപിഐയും മാണി സി കാപ്പനും!ഇടത് പക്ഷത്തേക്ക് ജോസ് കെ മാണിക്ക് കടമ്പകളേറെ, വഴി തടഞ്ഞ് സിപിഐയും മാണി സി കാപ്പനും!

English summary
Sashi Tharoor MP Slams Delhi CM Arvind Kejriwal for wishing Vamana Jayanthi for Onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X