കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനമല്ല, മോദി വന്നാലും പേടിയില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശശി തരൂര്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കുമ്മനമല്ല മോദി വന്നാലും പേടിയില്ല, ശശി തരൂര്‍ | Oneindia Malayalam

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പായി കഴിഞ്ഞു. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ന് രാവിലെയോടെയായിരുന്നു മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജിവെച്ചത്.

<strong>രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച വിദ്യാര്‍ത്ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം</strong>രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച വിദ്യാര്‍ത്ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ ഉടന്‍തന്നെ ബിജെപി പ്രഖ്യാപിച്ചേക്കും. അതേസമയം തിരുവനന്തപുരത്ത് കുമ്മനം വന്നാലും ബിജെപി വിജയിക്കാന്‍ കഴിയെല്ലെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ശശി തരൂര്‍ വ്യക്തമാക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രതികരണം

പ്രതികരണം

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ എത്തുമെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് എംപിയും തിരുവനന്തപുരത്ത് യുഡിഎഫ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍

വലിയ എതിരാളിയല്ല

വലിയ എതിരാളിയല്ല

കുമ്മനം തനിക്ക് വലിയ എതിരാളിയല്ലെന്നും വ്യക്തിപ്രഭാവം നോക്കിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നുമാണ് ശശി തരൂരൂര്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണത്തിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ശശിതരൂര്‍ കൂട്ടിചേര്‍ത്തു.

മോദിയല്ല ആര് വന്നാലും

മോദിയല്ല ആര് വന്നാലും

മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെ പറ്റി ചിന്തിക്കുന്നില്ല. പ്രധാനമന്ത്രി നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാായിരുന്നു അദ്യമുള്ള പ്രചരണം. എന്നാൽ മോദിയല്ല ആര് വന്നാലും പേടിയില്ല. താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണന്ന് ശശി തരൂർ വ്യക്തമാക്കുന്നു.

ബിജെപി അഞ്ച് വർഷം

ബിജെപി അഞ്ച് വർഷം

വ്യക്തിപ്രഭാവമല്ല സ്ഥാനാര്‍ത്ഥികളുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. ബിജെപി അഞ്ച് വർഷമായി കേന്ദ്രത്തിൽ ഭരിക്കുന്നു. സിപിഎം കേരളത്തിൽ മൂന്ന് വർഷമായി ഭരണത്തിലുണ്ട്. ഞാൻ ചൂണ്ടികാട്ടുന്നത് പത്ത് വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളാണ്.

നല്ല മനുഷ്യനാണ്

നല്ല മനുഷ്യനാണ്

കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണ് തരൂർ പറഞ്ഞു. മുൻ ഗവറണറും മുൻ മന്ത്രിയുമാണ് എതിർ സ്ഥാനർഥികൾ. അവരുടെ വ്യക്തി പരമായ കാര്യങ്ങൾ പരാമർശിക്കാൻ താനില്ലെന്നും ശശിതരൂര്‍ കൂട്ടിച്ചേര്‍ത്തു.

തരൂരിനെ തോല്‍പ്പിക്കും

തരൂരിനെ തോല്‍പ്പിക്കും

അതേസമയം കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിച്ചിരിക്കുമെന്ന അവകാശവാദവുമായി ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്തെത്തി. തിരുവനന്തപുരത്ത് ബി.ജ.പി നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുരേഷ് ഗോപി വ്യക്തമാക്കിയതോടെ

സുരേഷ് ഗോപി വ്യക്തമാക്കിയതോടെ

മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന പ്രചരണത്തിന് ശക്തിയേറിയിരുന്നു. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്.

കുമ്മനം തന്നെ വേണം

കുമ്മനം തന്നെ വേണം

ശശി തരൂരിനോട് ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കുമ്മനം തന്നെ വേണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആവശ്യം. എന്നാൽ, കുമ്മനത്തിന്റെ മടങ്ങിവരവിനു മുഖ്യ തടസ്സം ഗവർണർ സ്ഥാനമായിരുന്നു.

ആശങ്ക

ആശങ്ക

കർണാടക ഗവർണർ വാജുഭായ് വാല അടക്കം ഏതാനും ബിജെപി നേതാക്കൾ സ്വന്തം നാട്ടിലേക്കു മടങ്ങി സജീവ രാഷ്ട്രീയത്തിലേയ്ക്കു തിരിച്ചുവരാനുള്ള താൽപര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുമ്മനത്തിന് അവസരം നല്‍കിയാല്‍ എല്ലാവരെയും പരിഗണിക്കേണ്ടി വരുമെന്ന ആശങ്ക ബിജെപിക്കുണ്ടായിരുന്നു.

തിരിച്ചു വിളി

തിരിച്ചു വിളി

എന്നാല്‍ ഏറ്റവും നിര്‍ണ്ണായകമായ സാഹചര്യത്തില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കുമ്മനത്തെ ആര്‍എസ്എസ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ എല്ലാം പാര്‍ട്ടികള്‍ക്കിടയിലും ധാരണയായി. സിപിഐയിലെ സി ദിവാകരനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ശശി തരൂര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും.

English summary
sashi tharoor on kummanan rajashehran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X