കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ട കൊലപാതകം: മോഹന്‍ ഭാഗവതിന് ശശി തരൂരിന്റെ മറുപടി, ഭാഷ ഏതായാലും കുറ്റകൃത്യം തന്നെ...

Google Oneindia Malayalam News

ദില്ലി: ആള്‍ക്കൂട്ട ആക്രമണ പരാമര്‍ശത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ ശശി തരൂര്‍. ആള്‍ക്കൂട്ട കൊലപാതകമെന്നത് വിദേശ പദമാണെന്നും ഇന്ത്യയെ അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുമുള്ള പ്രസ്താവനക്കെതിരെയാണ് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. ഭാരതം അംഗീകരിച്ച പദം ഉപയോഗിച്ചാലും ഇല്ലെങ്കിലും കുറ്റം കുറ്റംതന്നെയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ മറുപടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹരിയാണയില്‍ വിജയ പ്രതീക്ഷ കോണ്‍ഗ്രസില്‍; മുന്‍ എംപിമാര്‍ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുഹരിയാണയില്‍ വിജയ പ്രതീക്ഷ കോണ്‍ഗ്രസില്‍; മുന്‍ എംപിമാര്‍ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

 കുറ്റകൃത്യമെന്ന് മറുപടി

കുറ്റകൃത്യമെന്ന് മറുപടി

ആള്‍ക്കൂട്ട കൊലപാതകം എന്ന പദം പാശ്ചാത്യരാഷ്ട്രങ്ങളില്‍ നിന്ന് വന്നിട്ടുള്ളതാണ്. വിചാരണയില്ലാതെ ഒരു വ്യക്തിയെ ആക്രമിച്ച് കൊലപ്പെടുത്തുന്നതിനെയാണ് ആള്‍ക്കൂട്ട കൊലപാതകം എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനെ നിങ്ങള്‍ സംസ്കൃതത്താല്‍ അംഗീകരിക്കുന്ന ഏത് പദം കൊണ്ട് വിശേഷിപ്പിപ്പിച്ചാലും കുറ്റകൃത്യം കുറ്റകൃത്യം തന്നെയാണ്. ഭാരതം അംഗീകരിച്ച പദം ഉപയോഗിച്ചാലും ഇല്ലെങ്കിലും കുറ്റം കുറ്റംതന്നെയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ മറുപടി.

തടയാന്‍ ശ്രമിക്കില്ലേ?

തടയാന്‍ ശ്രമിക്കില്ലേ?

എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയും മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ താന്‍ ശ്രമിക്കില്ലെന്നാണ് വിജയ ദശമി ദിനത്തിലെ പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് പറയുന്നതെന്നാണ് ഒവൈസി ആരോപിക്കുന്നത്.

ഇരകള്‍ ഇന്ത്യക്കാര്‍...

ഇരകള്‍ ഇന്ത്യക്കാര്‍...


ഇരകള്‍ ഇന്ത്യക്കാരാണ്. ആരാണ് കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കുന്നത്. ആരാണ് ത്രിവര്‍ണ പതാകയില്‍ പൊതിയുന്നത്? നമുക്ക് ബിജെപി എംപി സ്നേഹിക്കുന്ന ഗോഡ്സേയുണ്ട്. ഗാന്ധിയെ കൊലപ്പെടുത്തിയ ആശയച്ചെക്കാള്‍ വലിയ അപകീര്‍ത്തി ഇന്ത്യയ്ക്ക് വരാനില്ല. മോഹന്‍ ഭാഗവത് ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഇല്ലാതാക്കില്ല. അങ്ങനെ വിളിക്കരുതെന്ന് മാത്രമാണ് അദ്ദേഹം പറയുന്നതെന്നും ഒവൈസി ട്വീറ്റ് ചെയ്തുു.

'വിദേശി'യോ?

'വിദേശി'യോ?

ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഉറവിടം ഇന്ത്യയല്ലെന്നും ഇത് ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ടതല്ലെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിച്ചിരുന്നു. ഇത് വിദേശ പ്രയോഗമാണെന്നും രാജ്യത്തെ മറ്റ് മതഗ്രന്ഥങ്ങളാണ് ഇതിന്റെ ഉറവിടമെന്നും ഭാഗവത് പ്രസ്താവിച്ചിരുന്നു. നാഗ്പൂരില്‍ വിജയദശമി സന്ദേശത്തിനിടെയാണ് മോഹന്‍ ഭാഗവത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്ന പ്രയോഗത്തിനെതിരെ രംഗത്തെത്തിയത്. ഇത് ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വാദിക്കുകയായിരുന്നു.

ഗൂഡാലോചനയോ..

ഗൂഡാലോചനയോ..

ഇന്ത്യയിലുണ്ടായ സംഭവങ്ങളെ ആള്‍ക്കൂട്ട കൊലപാതകങ്ങളെന്ന് വിളിക്കരുത്. അത് ഇന്ത്യയ്ക്ക് പുറത്തുള്ളതാണെന്നും ഇന്ത്യയ്ക്ക് പുറമേ ഹിന്ദുസമൂഹത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ളതാണെന്നും ഭാഗവത് പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളെന്ന് വിശേഷിപ്പിക്കുക വഴി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരു ഭീതി ഉണ്ടാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഞങ്ങള്‍ക്ക് മനസ്സിലാകും അത്തരം ഗൂഡാലോചനയ്ക്കുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഭാഗവത് പറയുന്നു.

English summary
Sashi Tharoor, Owaisi Target Mohan Bhagwat Over Lynching Remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X