ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയാണ്. കൈകൊണ്ട് തള്ളിക്കളയാനോ ചെരിപ്പ് കൊണ്ട് അടിച്ച് കൊല്ലാനോ പറ്റില്ലെന്ന ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് ശശിതരൂരിന്റെ പ്രസംഗം. തന്നോട് ഒരു ആര്‍എസ്എസ് നേതാവാണ് മോദിയെക്കുറിച്ച് തന്നോട് ഇത്തരത്തില്‍ പറഞ്ഞതെന്നാണ് ശശി തരൂര്‍ പറയുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് തന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനോടായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ബെംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിനോട് അനുബന്ധിച്ച് നടന്ന സംവാദത്തില്‍ തരൂര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായിട്ടുള്ളത്. പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് രചിച്ച പുസ്തകത്തെ കുറിച്ചായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. ശശി തരൂരിന്റെ പ്രസ്താവനയെ അപലപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തരൂരിന്റെ പ്രസ്താവനക്ക് മറുപടി പറയണമെന്നാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം. ശിവഭക്തനായ രാഹുല്‍ ഗാന്ധിയാണ് മറുപടി നല്‍കേണ്ടതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെടുന്നു. ശിവനെ അപമാനിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെടുന്നു. വ്യക്തിപരമായ പ്രതിച്ഛായ ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളില്‍ ആര്‍എസ്എസ് അതൃപ്തരായിരുന്നുവെന്ന തരൂരിന്റെ പ്രസ്താവനയും ബിജെപിയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
Shashi Tharoor, quoting an RSS source, launched a sharp attack on PM Narendra Modi while likening him with a scorpion sitting on a 'shivling'
— ANI Digital (@ani_digital) October 28, 2018
Read @ANI story | https://t.co/kGeLdheLyh pic.twitter.com/JC4jLaGAYp
-
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു












Click it and Unblock the Notifications