കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരകമായ മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിക്കാന്‍ യുഎന്‍; അനുകൂലിച്ച്‌ തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മാരകമായ മക്കുമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കാനുള്ള യുഎന്‍ തീരുമാനത്തെ പിന്തുണച്ച്‌ ഡോ.ശശീ തരൂര്‍ എംപി. രണ്ട്‌ വര്‍ഷം മുന്‍പ്‌ താന്‍ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കിയിട്ടുള്ളതാണെന്നും തരൂര്‍ ട്വീറ്റ്‌ ചെയ്‌തു. എന്നാല്‍ അന്ന്‌ ആ അഭിപ്രായം പങ്കുവെച്ചതിന്‌ താന്‍ ആക്രമിക്കപ്പെട്ടെന്നും തരൂര്‍ വ്യക്തമാക്കുന്നു.

കഞ്ചാവ്‌ അപകടകരമായ ലഹരിമരുന്നല്ലെന്ന്‌ യുഎന്‍ കമ്മിഷന്‍ ഫോര്‍ നാഷ്‌നല്‍ ഡ്രഗ്‌സില്‍ വന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച പശ്ചാത്തലത്തിലാണ്‌ തരൂരിന്റെ ട്വീറ്റ്‌ . ബോളിവുഡ്‌ താരങ്ങളെ വരെ കുടുക്കാന്‍ നാര്‍കോടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോ ആരോപിക്കുന്ന കഞ്ചാവ്‌ ഉപയോഗത്തെ, ഇന്ത്യ ഉല്‍പ്പെടെ 27 രാജ്യങ്ങളാണ്‌ അനുകൂലിച്ചത്‌.

shasi tharoor

ഞാന്‍ ഒരിക്കലും കഞ്ചാവ്‌ ഉപയോഗിച്ചിട്ടില്ല. രണ്ട്‌ വര്‍ഷം മുമ്പ്‌ ഇത്‌ നിയമവിധേയമാക്കണമെന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ നേരെ ആക്രമണമുണ്ടായി. കഞ്ചാവ്‌ കൈവശം വെച്ചതിന്‌ ബോളിവുഡ്‌ താരങ്ങളെ അറസ്‌റ്റ്‌ ചെയ്യുന്നതിനിടയിലും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍ നിന്ന്‌ കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎന്‍ കമ്മിഷന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. തരൂര്‍ ട്വീറ്റ്‌ ചെയതു.

2018ലാണ്‌ കഞ്ചാവിനെ നിയമവിധേയമാക്കുന്നത്‌ സംബന്ധിച്ച്‌ തരൂര്‍ ട്വീറ്റ്‌ ചെയതത്‌. അനന്തിരവന്‍ അവിനാശ്‌ തരൂരുമായുള്ള സംഭാഷണത്തിലാണ്‌ അന്ന്‌ തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്‌. അന്നത്തെ ട്വീറ്റുകളും തരൂര്‍ പങ്കുവെച്ചു.

മോഡേണ വാക്സിൻ മൂന്ന് മാസം വരെ പ്രതിരോധ ശേഷി നൽകുമെന്ന് പഠനം: പ്രായം കുറഞ്ഞ രോഗികളിൽ കൂടുതൽ ഫലപ്രദം!!മോഡേണ വാക്സിൻ മൂന്ന് മാസം വരെ പ്രതിരോധ ശേഷി നൽകുമെന്ന് പഠനം: പ്രായം കുറഞ്ഞ രോഗികളിൽ കൂടുതൽ ഫലപ്രദം!!

ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മാരകമായ നൂറോളം ലഹരി മരുന്നുകളുടെ കൂടെയായിരുന്നു കഞ്ചാവിനേയും ഉള്‍പ്പെടുത്തിയിരുന്നത്‌. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പോലും ഈ പട്ടികയിലുള്ളതിനെ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമോ വിലക്കോ ഉണ്ടായിരുന്നു. 53 അംഗരാജ്യങ്ങളില്‍ 27 പേരാണ്‌ കഞ്ചാവിനെ പട്ടികയില്‍ നിന്ന്‌ നീക്കുന്നതിനെ അനുകൂലിച്ചത്‌.

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച്‌ വീണ്ടും മുന്‍ ബിജെപി എംപി ധര്‍മേന്ദ്രയുടെ ട്വീറ്റ്‌കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച്‌ വീണ്ടും മുന്‍ ബിജെപി എംപി ധര്‍മേന്ദ്രയുടെ ട്വീറ്റ്‌

മറ്റ്‌ ലഹരി വസ്‌തുക്കളെ പോലെ കഞ്ചാവ്‌ രോഗാവസ്ഥ ഉണ്ടാക്കുന്നില്ലെന്ന്‌ വ്യക്താമാക്കി ലോകാരോഗ്യ സംഘടന ആറ്‌ നിര്‍ദേശങ്ങള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. കഞ്ചാവ്‌ വളര്‍ത്തുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയില്‍ കുറ്റകരമാണ്‌. എന്നാല്‍ ആരോഗ്യ ആവശ്യത്തിന്‌ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ്‌്‌ അനുകൂല വോട്ടിലൂടെ തെളിയുന്നെതെന്നാണ്‌ സൂചന.

Recommended Video

cmsvideo
Covid vaccine could be ready in next few weeks, says PM Modi | Oneindia Malayalam

English summary
Sasi tharoor MP support UN for the decision about marijuana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X