അണ്ണാഡിഎംകെ ആസ്ഥാനത്ത് നിന്നും ശശികലയെ ചവിട്ടിപ്പുറത്താക്കി..!! ഓപിഎസ് ഡാ..!!
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലും അണ്ണാഡിഎംകെയിലും ശശികലയുടേയും മണ്ണാര്‍ഗുഡി മാഫിയയുടേയും പതനം ഏതാണ്ട് പൂര്‍ണമായി. തമിഴ്നാടിന്റെ മുഖ്യമന്ത്രിക്കസേര സ്വപനം കണ്ട് കളത്തിലിറങ്ങിയ ചിന്നമ്മയുടെ സ്വപ്നങ്ങള്‍ ജയിലില്‍ അവസാനിച്ചതിന് പിന്നാലെ പനീര്‍ശെല്‍വത്തിന്റെ എണ്ണിയെണ്ണിയുള്ള പ്രതികാരത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. അതിനുദാഹരമാണ് ഇന്ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്നതും.
Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു..!! പ്രമുഖ ജനപ്രിയ നടന് കുടുങ്ങി..!!
Read Also: നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജയിലിലും ആത്മാവിനോട് സംസാരിക്കുന്നു..!! ഉദ്യോഗസ്ഥനെ ആക്രമിച്ചു..!

ശശികല ജയിലില്‍ പോയതിന് പിന്നാലെ വിശ്വസ്തനായ ടിടിവി ദിനകരന് കോഴക്കേസില്‍ കുടുങ്ങിയതുമാണ് എടപ്പാടി പളനിസ്വാമിയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ശശികലയെ തള്ളി പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ശശികല അടക്കമുള്ള മന്നാര്‍ഗുഡി മാഫിയയെ അണ്ണാ ഡിഎംകെയില്‍ നിന്നും പുറത്താക്കണമെന്നതാണ് ഓപിഎസ് വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാത്രമല്ല പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ശശികലയുടെ ചിത്രങ്ങളടക്കം നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.

പനീര്‍ശെല്‍വത്തിന്റെ ആവശ്യം അതേപടി അനുസരിച്ചിരിക്കുകയാണ് പളനിസ്വാമി. പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ശശികലയുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും നോട്ടീസുകളും പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.

ഓപിഎസ് വിഭാഗത്തിലെ പ്രമുഖന് ഇ മദുസൂധനനാണ് എത്രയും വേഗം ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. ശശികലയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തതോടെ പാര്‍ട്ടി ആസ്ഥനത്തിന് പവിത്രത തിരികെ ലഭിച്ചുവെന്നും ഇ മദുസൂധനന്‍ പ്രതികരിച്ചു.

പുതിയ നീക്കം പാര്‍ട്ടി പ്രവര്‍ത്തകരേയും ആഹ്ലാദിപ്പിക്കുന്നതാണെന്നാണ് പനീര്‍ശെല്‍വം വിഭാഗം നേതാക്കള്‍ പറയുന്നത്. ഇരുവിഭാഗങ്ങളും ഒന്നിക്കാനുള്ള നീക്കങ്ങള്‍ക്ക് ഈ നടപടി ശക്തി പകരുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications