കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാഡിഎംകെ ആസ്ഥാനത്ത് നിന്നും ശശികലയെ ചവിട്ടിപ്പുറത്താക്കി..!! ഓപിഎസ് ഡാ..!!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലും അണ്ണാഡിഎംകെയിലും ശശികലയുടേയും മണ്ണാര്‍ഗുഡി മാഫിയയുടേയും പതനം ഏതാണ്ട് പൂര്‍ണമായി. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിക്കസേര സ്വപനം കണ്ട് കളത്തിലിറങ്ങിയ ചിന്നമ്മയുടെ സ്വപ്‌നങ്ങള്‍ ജയിലില്‍ അവസാനിച്ചതിന് പിന്നാലെ പനീര്‍ശെല്‍വത്തിന്റെ എണ്ണിയെണ്ണിയുള്ള പ്രതികാരത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. അതിനുദാഹരമാണ് ഇന്ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്നതും.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു..!! പ്രമുഖ ജനപ്രിയ നടന്‍ കുടുങ്ങി..!!

Read Also: നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജയിലിലും ആത്മാവിനോട് സംസാരിക്കുന്നു..!! ഉദ്യോഗസ്ഥനെ ആക്രമിച്ചു..!

കളം മാറി പളനിസ്വാമി

ശശികല ജയിലില്‍ പോയതിന് പിന്നാലെ വിശ്വസ്തനായ ടിടിവി ദിനകരന് കോഴക്കേസില്‍ കുടുങ്ങിയതുമാണ് എടപ്പാടി പളനിസ്വാമിയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ശശികലയെ തള്ളി പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ശശികല മായുന്നു

ശശികല അടക്കമുള്ള മന്നാര്‍ഗുഡി മാഫിയയെ അണ്ണാ ഡിഎംകെയില്‍ നിന്നും പുറത്താക്കണമെന്നതാണ് ഓപിഎസ് വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാത്രമല്ല പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ശശികലയുടെ ചിത്രങ്ങളടക്കം നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.

ബാനറുകൾ നീക്കി

പനീര്‍ശെല്‍വത്തിന്റെ ആവശ്യം അതേപടി അനുസരിച്ചിരിക്കുകയാണ് പളനിസ്വാമി. പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ശശികലയുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും നോട്ടീസുകളും പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.

പവിത്രത തിരികെ കിട്ടി

ഓപിഎസ് വിഭാഗത്തിലെ പ്രമുഖന്‍ ഇ മദുസൂധനനാണ് എത്രയും വേഗം ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. ശശികലയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തതോടെ പാര്‍ട്ടി ആസ്ഥനത്തിന് പവിത്രത തിരികെ ലഭിച്ചുവെന്നും ഇ മദുസൂധനന്‍ പ്രതികരിച്ചു.

ലയനം നീക്കം ശക്തിപ്പെടും

പുതിയ നീക്കം പാര്‍ട്ടി പ്രവര്‍ത്തകരേയും ആഹ്ലാദിപ്പിക്കുന്നതാണെന്നാണ് പനീര്‍ശെല്‍വം വിഭാഗം നേതാക്കള്‍ പറയുന്നത്. ഇരുവിഭാഗങ്ങളും ഒന്നിക്കാനുള്ള നീക്കങ്ങള്‍ക്ക് ഈ നടപടി ശക്തി പകരുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

English summary
Sasikala Banners pulled down in AIADMK headquarters in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X