Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികല ജയലളിത ബന്ധം! പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ പറഞ്ഞത്! ശ്വാസം അടക്കി കേള്‍ക്കാന്‍ തയ്യാറാകൂ..

ജയലളിത ശശികല ബന്ധത്തിലെ ആരും പറയാത്തതും ആര്‍ക്കും അറിയാത്തതുമായ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തു വിടാന്‍ ഒരുങ്ങുകയാണ് ആര്‍ജിവി മേനോന്‍

ദില്ലി: സിനിമയെ വെല്ലുന്ന ജീവിത കഥയാണ് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടേത്. രാഷ്ട്രീയത്തിലെത്തിയതും എംജിആറുമായുള്ള ബന്ധവും തമിഴ്‌നാടിന്റെ തലൈവി ആയതും ഒടുവിലൊരുനാള്‍ ദുരഹത ബാക്കി വച്ച് മരണത്തിലേക്ക് മറഞ്ഞതും സിനിമയെ വെല്ലും.

ഇതിനുമപ്പുറം നാടകീയമാണ് ശശികലയുടെ ജീവിതം. ജയലളിതയുമായുള്ള ബന്ധം മുതല്‍ ജയലളിതയുടെ മരണ ശേഷം തമിഴ്‌നാട് ഭരിക്കാന്‍ നടത്തിയ നാടകങ്ങളും ഒടു വില്‍ ജയിലില്‍ പോകേണ്ടി വന്നതും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അറിയാത്ത ചിലതുണ്ട്. അതൊക്കെ ജനങ്ങളിലെത്തിക്കാന്‍ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ വരുന്നു. ശശികല എന്ന സിനിമയിലൂടെ. ശശികല ജയിലിലായതിനു പിന്നാലെ ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പുറത്തുവിട്ടു.

 സിനിമയെ വെല്ലും തമിഴ്‌നാട് രാഷ്ട്രീയം

സിനിമയെ വെല്ലും തമിഴ്‌നാട് രാഷ്ട്രീയം

ജയലളിത ശശികല ബന്ധം. ശശികലയും മന്നാര്‍ഗുഡി മാഫിയയും എന്നിവയാണ് ആര്‍ജിവിയുടെ സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ കുറേ നാളുകളായി തമിഴക രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളെ സസൂ ക്ഷ്മം നിരീക്ഷിച്ച് വരികയായിരുന്നു രാംഗോപാല്‍ വര്‍മ.

 ജോലിക്കാര്‍ പറഞ്ഞ കാര്യങ്ങള്‍

ജോലിക്കാര്‍ പറഞ്ഞ കാര്യങ്ങള്‍

ജയലളിത ശശികല ബന്ധത്തിലെ ആരും പറയാത്തതും ആര്‍ക്കും അറിയാത്തതുമായ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തു വിടാന്‍ ഒരുങ്ങുകയാണ് ആര്‍ജിവി . പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ തന്നോട് പറഞ്ഞ രഹസ്യങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.

 ചിന്നമ്മയുടെ കീഴടങ്ങലിനു പിന്നാലെ

ചിന്നമ്മയുടെ കീഴടങ്ങലിനു പിന്നാലെ

ചിന്നമ്മ ജയില്ലില്‍ പോയതിനു പിന്നാലെ ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പുറത്തു വിട്ടു. ജയലളിതയുടെ ജീവിതത്തെ കുറിച്ച് ശശികലയുടെ കണ്ണുകളിലൂടെ പറയുന്നതാണ് ചിത്രം.അതിനാല്‍ ചിത്രത്തിന് ശശികലയുടെ പേരും നല്‍കിയിരിക്കുന്നു. മാത്രമല്ല ജയലളിത ശശികലയെ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നും ആര്‍ജിവി പറയുന്നു.

 തീരുമാനം നേരത്തെ

തീരുമാനം നേരത്തെ

ശശികല എന്ന ചിത്രം പെട്ടെന്നുണ്ടായ തീരുമാനമല്ല. ജയലളിതയുടെ ജീവിതത്തെ കുറിച്ചുള്ള സിനിമ ആര്‍ജിവി ഒരുക്കുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. വിവിധ ഭാഷകളിലാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ ചിത്രം എത്തുമെന്നാണ് സൂചന.

ഞെട്ടിക്കുന്ന വെളുപ്പെടുത്തല്‍

ശശികല മുഖ്യമന്ത്രിയാക്കിയ പളനി സ്വാമിയെ പിന്തുണയ്ക്കുന്നത് ശശികലയുടെ മന്നാര്‍ഗുഡി മാഫിയയിലെ എംഎല്‍എമാരാണെന്ന് ആര്‍ജിവി പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+